TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊട്ടാരക്കര ആക്രി വ്യാപാരിയായ തമിഴ് യുവാവിനെ കൊന്ന് തോട്ടിൽ ഉപേക്ഷിച്ചു, പ്രതി പിടിയിൽ.


കൊട്ടാരക്കര: ആക്രി വ്യാപാരിയായ തമിഴ് യുവാവിനെ കൊന്ന് തോട്ടിൽ ഉപേക്ഷിച്ചു, പ്രതി പിടിയിൽ. തമിഴ്‌നാട് ശങ്കരൻ കോവിൽ സ്വദേശി ശെൽവകുമാറി(28)നെയാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്ത് മർദ്ദനമേറ്റതിന്റെയും മറ്റും പാടുകളുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തി.
പ്രതി തമിഴ്നാട് ശങ്കരൻ കോവിൽ പിള്ളമാർ കോവിൽ തെരുവ് സ്വദേശി ശിവകുമാർ 22 ശങ്കരൻ കോവിൽ പോലീസിൽ ഹാജരായ വിവരം കൊട്ടാരക്കര റൂറൽ എസ്.പിക്ക് ലഭിച്ചത്. തുടർന്ന് കൊട്ടാരക്കര സി.ഐ ടി.ശിവപ്രകാശിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ശങ്കരൻ കോവിലിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. മരിച്ച സെൽവകുമാറിന്റെ ബന്ധുവായ യുവതിയുമായി പ്രതി ശിവകുമാര്‍ അടുപ്പത്തിൽ ആരുന്നു. എന്നാൽ സെൽവകുമാർ ഇവരുടെ വിവാഹത്തെ എതിർത്തു. ആറു മാസം മുൻപ് നേഴ്‌സ് ആയ യുവതിയുടെ വിവാഹം മറ്റൊരാളുമായി നടന്നു. അതിനെ തുടർന്നുള്ള വിരോധം ആണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നിച്ചു മദ്യപിച്ച ശേഷം ചുറ്റിക കൊണ്ട് നെഞ്ചിലും തലയിലും അടിച്ചാണ് കൊലപ്പെടുത്തിയത്. സുഹൃത്തായ മറ്റൊരു സെൽവനും ഇവർക്കൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്നു. കൊലപാതകം ഇയാൾ കണ്ടില്ല. എന്നാൽ അവശനിലയിൽ സെൽവകുമാറിനെ  ആശുപത്രിയിൽ കൊണ്ട് പോകാൻ എന്ന രീതിയിൽ പെട്ടി ഓട്ടോയിൽ സെൽവകുമാറിനെ കയറ്റി തോടിനു സമീപം എത്തിച്ചു വലിച്ചെറിയുക ആയിരുന്നു. തുടർന്ന് പ്രതി തമിഴ് നാട്ടിലെത്തി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരിന്നു.
റിപ്പോര്‍ട്ട്  മൊയ്ദു അഞ്ചല്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.