TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോട്ടുക്കൽ കൃഷി ഫാമിൽ നിന്നും അവധി ദിവസം അനധികൃതമായി മുറിച്ചു കടത്തിയ രണ്ട് ലോഡ്‌ തടി കടയ്ക്കൽ സി.ഐ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു .


കൊല്ലം ജില്ലാ കൃഷി ഫാമിന്റെ അധീനതയിലുള്ള കോട്ടുക്കൽ കൃഷി ഫാമിൽ നിന്നും അവധി ദിവസം അനധികൃതമായി മുറിച്ചു കടത്തിയ രണ്ട് ലോഡ്‌ തടി  കടയ്ക്കൽ സി.ഐ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു . കഴിഞ്ഞമാസം  ആയിരുന്നു കേസിനാസ്പദമായ സംഭവം. നിയമാനുസൃതമായി ടെൻഡർ പോലും നൽകാതെ  കൃഷി ഫാമിലെ മാനേജരുടെ സുഹൃത്തായ കമാൽപാഷക്ക്   കൃഷി ഫാമിലെ കേടായ വൃക്ഷങ്ങളും  മൂട് ദ്രവിച്ച വൃക്ഷങ്ങളും പഴ്മരങ്ങളും  ഉൾപ്പെടെ 371 മരങ്ങൾ മുറിച്ചു മാറ്റുന്നതിനാണ് കരാർ നൽകിയത് .എന്നാൽ ഈ കരാറിന്റെ മറവിൽ രണ്ടു ഞായറാഴ്ചകളിലായി വൻ വൃക്ഷങ്ങളായ മാഞ്ചിയം ഉൾപ്പെടെയുള്ള കാതൽ മരങ്ങളാണ് ഇവിടെ നിന്ന് മുറിച്ച് കടത്തിയത്.   അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ ആണ് സോഷ്യൽ ഫോറെസ്റ്ററിയുടെയും ,ജില്ല ട്രീ കമ്മിറ്റിയുടെ അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഈ അനുമതിയുടെ മറവിലാണ് അനധികൃതമായി വൻവൃക്ഷങ്ങൾ ഇവിടെ നിന്നും മുറിച്ചു കടത്തിയത്. ടെൻഡർ പോലും നൽകാതെയാണ് മരങ്ങൾ മുറിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുനത്.  സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൃക്ഷം മുറിച്ചു മാറ്റുന്നതിന് സോഷ്യൽ ഫോറെസ്റ്ററി ഡിപ്പാർട്ട്മെന്റില്‍ നിന്നും വാല്യുവേഷൻ നടത്തി വില നിശ്ചയിച്ച് നമ്പർ ഇടണം .അതിനുശേഷം നോട്ടീസ് പ്രസിദ്ധീകരിച്ച ടെണ്ടര്‍ സ്വീകരിക്കണം. എന്നാൽ ഈ  നടപടി ക്രമങ്ങൾ ഒന്നും ഇവിടെ പാലിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ല.  മരം മുറിച്ച് കടത്തിയത് വിവാദമായതിനെത്തുടർന്ന് സൂപ്രണ്ട് കടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ചകളിലും മറ്റും അവധി ദിവസങ്ങളിലും  വാഹനങ്ങളൊന്നും ഫാമനുള്ളിൽ പ്രവേശിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് അവധി ദിവസങ്ങളായ രണ്ടു ഞായറാഴ്ചകളിലായി ഇവിടെ നിന്ന് വൻവൃക്ഷങ്ങൾ മുറിച്ച് കടത്തിയത്.  തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം ആദിച്ചനല്ലൂർ ഉള്ള സ്വകാര്യവ്യക്തിയുടെ തടിമില്ലിൽ നിന്നും ഫാമിൽ നിന്നും മോഷണം പോയ തടികൾ പിടിച്ചെടുത്തത്. ഉപയോഗ ശൂന്യമായ മരം മുറിച്ചുമാറ്റാൻ കരാറെടുത്ത കമാൽപാഷക്കെതിരെ മോഷണകുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട് .പ്രതി ഒളിവിലാണ് പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ഫാമിലെ തടി മോഷണത്തെ തുടർന്ന്  എ.ഐ.വൈ.എഫും ഡി.വൈ.എഫ്.ഐയും  പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.