ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വികസന പ്രക്രിയയില്‍ ഉത്പാദന മേഖലയുടെ പങ്ക് നിര്‍ണായകം - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ


വനിതാ ക്ഷീര കര്‍ഷക വിവരശേഖരണം തുടങ്ങി
കൊല്ലം:സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ ഉത്പാദന മേഖല വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കൊല്ലം സി എസ് ഐ കണ്‍വന്‍ഷന്‍ സെന്ററില്‍ വനിതാ ക്ഷീര കര്‍ഷക വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം തുടങ്ങിയവ ഉള്‍പ്പെടുന്ന ഉത്പാദന മേഖലയുടെ മുന്നേറ്റത്തിലൂടെ മാത്രമേ ദാരിദ്ര്യ ലഘൂകരണം സാധ്യമാകൂ.
ഒന്നും ഉദ്പാദിപ്പിക്കേണ്ട എന്ന രീതി ഇടക്കാലത്ത് ഉണ്ടായിരുന്നു. അരി,    പച്ചക്കറി, പാല്‍, മുട്ട, കോഴിയിറച്ചി എന്നിവയ്‌ക്കെല്ലാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. സര്‍ക്കാരിന്റെ ബോധപൂര്‍വമായ ഇടപെടലിലൂടെ ഈ അവസ്ഥയ്ക്ക് വലിയമാറ്റം വരുത്താന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഒരു നിശബ്ദ വിപ്ലവമാണ് ക്ഷീരമേഖലയില്‍ നടക്കുന്നത്. നമുക്കാവശ്യമുള്ള പാലിന്റെ 86 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. വനിതാ ക്ഷീര കര്‍ഷകരുടെ വിവര ശേഖരണം ഒരു വലിയ ചുവടുവെയ്പ്പാണ്. മേഖലയിലെ വനിതകള്‍ക്ക് വരുമാന വര്‍ധനവ് ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഇതിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍  പാല്‍ അളന്ന  വനിതാ  പ്രസിഡന്റുമാര്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കിടാരി പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.
ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍  വനിതാ ശാക്തീകരണവും  നവ കേരള നിര്‍മ്മാണവും എന്ന  വിഷയം  അവതരിപ്പിച്ചു. എം  എല്‍  എ  മാരായ  എം  നൗഷാദ്,  ആര്‍  രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചയാത്ത്  വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ക്ഷേമനിധി ബോര്‍ഡ് അംഗം ബി ഷാജഹാന്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ ഗീത, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഷീബ ഖമര്‍,  അസിസ്റ്റന്റ് ഡയറക്ടര്‍ ബി എസ് നിഷ, ഡെപ്യൂട്ടി ഡയറക്ടര്‍ ജീജാ  സി  കൃഷ്ണന്‍, വിവിധ ക്ഷീരസംഘങ്ങളിലെ വനിതാ പ്രസിഡന്റുമാര്‍  തുടങ്ങിയവര്‍  പങ്കെടുത്തു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍  പാല്‍ അളന്ന  വനിതാ  പ്രസിഡന്റിനുള്ള  അവാര്‍ഡ് നേടിയ ലളിതാ  രാമകൃഷ്ണന്‍ (പ്രസിഡന്റ്  ചപ്പക്കാട്  സംഘം, കൊല്ലകോട്  ബ്ലോക്ക്  പാലക്കാട് ജില്ല), സിനു  ജോര്‍ജ് (പ്രസിഡന്റ് , തിരുമാറാടി  സംഘം, പിറവം  ബ്ലോക്ക്, എറണാകുളം), ഭൂമാ  രമേശ് (പ്രസിഡന്റ്, തേനംപതി  വനിതാ  സംഘം, ചിറ്റൂര്‍  ബ്ലോക്ക്, പാലക്കാട് ) എന്നിവരെ  ചടങ്ങില്‍  ആദരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.