TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.


പത്തനാപുരം: 17.07.2019 തീയതി പുനലൂർ ചെമ്പനരുവി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരെ ബാക്കി തുക നൽകുന്നതിന്റെ പേരിലുണ്ടായ തർക്കം നിമിത്തം മർദ്ദിക്കുകയും ബസിനു കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ഓലപ്പാറ വെങ്ങവിള വീട്ടില്‍ വിശ്വംഭരന്റെ മകന്‍ വിനോദ് (32), ഓലപ്പാറ മംഗലത്തു വീട്ടില്‍ ഭാനുവിന്റെ മകന്‍ സുഭാഷ് (35),ഓലപ്പാറ തൂക്കുവിള വീട്ടില്‍ രാജന്റെ മകന്‍ ഉദയൻ (29)
എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ബഹു ജില്ല പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡി.വൈ.എസ്.പി  എസ്. അനിൽദാസിന്റെ നിർദ്ദേശപ്രകാരം പത്തനാപുരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ അൻവർ,എസ്.ഐമാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ, എസ്.സി.പി.ഓ മധുസൂദനൻ, സി.പി.ഓ നിക്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കറവൂരിൽ നിന്നും പിടികൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.