TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സർക്കാർ സ്ഥാപിച്ച വാട്ടർ കിയോസ്കുകൾ നോക്കുകുത്തികളാകുന്നു

രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സർക്കാർ സ്ഥാപിച്ച വാട്ടർ കിയോസ്കുകൾ നോക്കുകുത്തികളാകുന്നു...
പുനലൂർ മണ്ഡലത്തിൽ വാട്ടർ കിയോസക്കുകൾ സ്ഥാപിക്കുന്നതിനായി ഏകദേശം 75 ലക്ഷത്തോളം രൂപയാണ് ചെലവായത് ....
ജില്ലയുടെ കിഴക്കൻ മേഖലയിൽ അതി രൂക്ഷമായ കുടിവെള്ള പ്രശ്നം ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങൾ വാഹനങ്ങളിൽ എത്തിച്ചു നൽകിയിരുന്ന കുടിവെള്ളം നിശ്ചിത സമയങ്ങളിൽ മാത്രം ലഭ്യമായിരുന്നത് ജനങ്ങളിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു ..ഇത് പരിഹരിക്കുന്നതിനായി ആണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ സ്ഥിരം വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനമായ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിച്ചത്.  5000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ,ടാങ്ക് സ്ഥാപിക്കുന്നതിനായി സ്റ്റാൻഡ് ,വെള്ളം എടുക്കുന്നതിന് ടാപ്പുകൾ മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവയാണ് ഒരു കിയോസ്കിൽ ഉൾപ്പെടുന്നത് .ഏകദേശം 50,000 രൂപയോളം ഒരുകിയോ സ്കിന് ചിലവാകും .അങ്ങനെ 150 കിയോസ്കുകൾ ആണ് പുനലൂർ മണ്ഡലത്തിൽ മാത്രം സ്ഥാപിച്ചിരിക്കുന്നത് സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാൽ കിയോസ്കുകൾ ഒന്നും തന്നെ ജനങ്ങൾക്ക്  പ്രയോജനപ്രദം ആകുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്

ബൈറ്റ് - പൊടിയമ്മ ശിവൻകുട്ടി

പുനലൂർ മുനിസിപ്പാലിറ്റിയിലും കരവാളൂർ, ഇടമുളക്കൽ, അഞ്ചൽ, ഏരൂർ, കുളത്തൂപ്പുഴ ,തെന്മല, ആര്യങ്കാവ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലും ഇപ്പോഴും കുടിവെള്ളപ്രശ്നം നിൽക്കുകയാണ് ...ജല വിതരണത്തിനായി കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഹനങ്ങളിൽ എത്തിച്ചു നൽകിയിരുന്ന ജലവിതരണ സംവിധാനം നിർത്തിവെച്ചിരിക്കുകയാണ് .റെവന്യൂ വിഭാഗം കിയോസ് ക്കുകൾ സ്ഥാപിക്കുകയും ജല നിറയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തതോട്ടു കൂടി അവരുടെ നടപടി അവസാനിച്ചു എന്നാണ് പൊതുജനങ്ങളുടെ പരാതി .ഇലക്ഷൻ  സമയമാകുമ്പോൾ എല്ലാവരും എത്തി കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ ഉണ്ടെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കുന്നില്ല

ബൈറ്റ് - V ഭാർഗ്ഗവൻ

75 ലക്ഷം രൂപ ചെലവഴിച്ച് പുനലൂർ മണ്ഡലത്തിൽ വിവിധ വാർഡുകളിലായി 150 കിയോസ്കുകൾ സ്ഥാപിച്ചെങ്കിലും ഒരു കിയോസ്കിൽ നിന്നും ഒരു തുള്ളി വെള്ളം പോലും ജനങ്ങൾക്ക് ലഭിക്കുന്നില്ല ... കിയോസ് ക്കുകൾ  സ്ഥാപിച്ചതിൽ വകുപ്പിന് സംഭവിച്ച പാകപ്പിഴ മറച്ച് വെക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.