ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുടിവെള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം

ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്ന് ജില്ലാ വികസന സമിതിയോഗം. ഇക്കൊല്ലത്തെ ദുര്‍ബലമായ കാലവര്‍ഷം കടുത്ത വരള്‍ച്ചക്ക് കാരണമായേക്കാം എന്നതും വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നതായി സമിതി അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു.
ഞാങ്കടവ് കുടിവെള്ള പദ്ധതി ശാസ്താംകോട്ട പ്രദേശവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ നടപ്പാക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു. ജില്ലയിലെ പ്രധാന ജലസ്രോതസായ ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കണം.
ജില്ലയില്‍ ലഭിക്കുന്ന മഴവെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് തൊഴിലുറപ്പുമായി സഹകരിച്ച് കൂടുതല്‍ ജലസംരക്ഷണ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്ന് മുല്ലക്കര രത്നാകരന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കിണര്‍ റീചാര്‍ജിങ്ങിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.  ശക്തികുളങ്ങര സെന്റ് ജോര്‍ജ് ഐലന്റില്‍ കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എന്‍ വിജയന്‍പിള്ള എം എല്‍ എ ആവശ്യപ്പെട്ടു.
ചടയമംഗലം പാങ്ങോട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കണം. എം എല്‍ എ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ള ബസിന്റെ പരിപാലനത്തിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പണം ഉപയോഗപ്പെടുത്താന്‍ നടപടിയുണ്ടാവണം. പട്ടികവിഭാഗ കോളനികളുടെ നവീകരണത്തിനായി അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. മുടങ്ങിക്കിടക്കുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണം. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ വേഗത്തിലാക്കണം. വാഹനാപകടങ്ങള്‍ കുറക്കാന്‍ നടപടി സ്വീകരിക്കണം. ഇവയുള്‍പ്പടെ നിരവധി വികസന വിഷയങ്ങളാണ് ജില്ലാ വികസന സമിതി പരിഗണിച്ചത്.
കോളനി നവീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.