''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫാഷന്‍ ഡിസൈനിങ് രംഗത്ത് മികവ് തെളിയിച്ചു കുടുംബശ്രീ കൂട്ടായ്മ : ഫാഷന്‍ തരംഗവുമായി 'ഒരുമ'


ട്രെന്‍ഡിംഗ് ഫാഷന്‍ വസ്ത്രങ്ങളുടെ നിറപകിട്ടിലാണ് പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ കൂട്ടായ്മയായ 'ഒരുമ'യാണ് ഫാഷന്‍ ഡിസൈനിംഗും അതിന്റെ പരിശീലനവും ഒരുക്കി വരുമാനത്തിന്റെ പുത്തന്‍ വഴി കണ്ടെത്തിയത്.
സാഫ്രോണ്‍ എന്ന സംരംഭമാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കരിക്കോട് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയ്ച്ചു കൊടുക്കും. തുണി എടുത്തു ഡിസൈന്‍ ചെയ്തുള്ള വില്പനയുമുണ്ട്. ഫാഷന്‍ ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പരിശീലനം നേടാനുള്ള ഇടം കൂടിയാണിത്. കുടുംബശ്രീ ജില്ലാ മിഷന്റെ 1.5 ലക്ഷം രൂപാ ധനസഹായത്തോടെയാണ് സംരംഭം ആരംഭിച്ചത്.
ഫാഷന്‍ ഡിസൈനിംഗ് രംഗത്ത് പരിശീലനം നേടിയ എന്‍. പരിമള, സിന്ധു മുരളി, ബീന ജയകുമാര്‍, എ. ഷൈനി, എസ്. സീമന്തിനി എന്നിവരാണ് കൂട്ടായ്മയ്ക്ക് പിന്നില്‍.
ബീഡ്സ്-ത്രെഡ് വര്‍ക്ക്, എംബ്രോയ്ഡറി-മെഷീന്‍  എംബ്രോയിഡറി തുടങ്ങിയവയാണ് ചെയ്തു കൊടുക്കുന്നത്. പ്രതിമാസ വരുമാനം തുല്യമായി പങ്കിടും ഒരുമപ്രവര്‍ത്തകര്‍.
  സാഫ്രോണ്‍ വിജയമായതിനെ തുടര്‍ന്ന് പൂയപ്പള്ളി നാല്‍ക്കവല ജംഗ്ഷനില്‍ രണ്ടു കടമുറികള്‍ കൂടി വാടകയ്‌ക്കെടുത്തു സംരംഭം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
ഫാഷന്‍ ഡിസൈനിങ് രംഗത്തെ വന്‍കിട കമ്പനികളോടൊപ്പം മത്സരിക്കാന്‍   കഴിയുന്ന തലത്തിലേക്ക് നിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഈ പെണ്‍കൂട്ടായ്മ.  കുടുംബശ്രീ പ്രവര്‍ത്തകരുടെ ഇത്തരം വ്യത്യസ്ത ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുധര്‍മ സത്യന്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.