സര്‍ക്കാര്‍
ഓഫീസുകള്‍ പൂര്‍ണമായും ജനസൗഹൃദമാക്കുക എന്ന സര്‍ക്കാര്‍നയം
പ്രാവര്‍ത്തികമാക്കി കുണ്ടറ ഗ്രാമപഞ്ചായത്തും ഐ എസ് ഒ അംഗീകാരം
സ്വന്തമാക്കി. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഗുണമേ•യുടെ
അംഗീകാരമുദ്ര നേടിയത്.
അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ജീവനക്കാരുടെ
പ്രവര്‍ത്തന മികവും പരിഗണിച്ചാണ് ഐ എസ് ഒ 9001-2015 സര്ട്ടിഫിക്കേഷന്
ലഭ്യമായത്. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, സേവന വിവരങ്ങള്‍ അറിയാനായി
ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍, ഡിസ്പ്ലേ സ്ക്രീനുകള്‍, കുടിവെള്ളം,
ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം തുടങ്ങിയ വിപുല സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസില്‍ ജീവനക്കാരുടെ ഹാജര്‍ വിവരങ്ങള്‍
പ്രദര്‍ശിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
അവശ്യസഹായങ്ങള്ക്കും
സംശയനിവാരണത്തിനുമായി ഹെല്‍പ്പ് ഡെസ്ക്കും പ്രവര്‍ത്തിക്കുന്നു. ഹരിത
ചട്ടം ഉറപ്പാക്കിയാണ് പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം. ജീവനക്കാരുടെ
കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടര്‍പരിശീലനങ്ങളും
നല്കുന്നു. ഫയലുകള്‍ സൂക്ഷിക്കാന്‍ ആധുനികരീതിയിലുള്ള റെക്കോര്‍ഡ് മുറിയും
സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഐ
എസ് ഒ അംഗീകാരം പ്രചോദനമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ
ബാബുരാജന് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ