TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്റ്റെപ്‌സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു


കുണ്ടറ:ആരോഗ്യവകുപ്പ്,  ജില്ലാ ടി.ബി.  സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ കുണ്ടറ എല്‍.എം.എസ്.ബി.ബി ആശുപത്രിയില്‍ സ്റ്റെപ്‌സ് സെന്റര്‍ ആരംഭിച്ചു. ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി രോഗബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എന്നപോലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയും രോഗവിമുക്തിയും ഉറപ്പ് നല്‍കുന്ന പദ്ധതി ആണ് സ്റ്റെപ്‌സ്.
ജില്ലാ ടി.ബി ഓഫീസര്‍ ഡോ. എം.എസ്. അനു  സെന്റര്‍ ലോഗോ ആശുപത്രി സൂപ്രണ്ട് ഡോ. എലിസബത്ത് ജോണ്‍ സക്കറിയക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 22-ാം മത് സ്റ്റെപ്‌സ് സെന്റര്‍ ആണ് എല്‍.എം.എസ്  ആശുപത്രിയെന്ന് ടി ബി ഓഫീസര്‍ അറിയിച്ചു. ഫിസിഷ്യന്‍ ഡോ. സിജോ ജോണ്‍, സ്റ്റെപ്‌സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എം. കുമാര്‍, ടി.ബി ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ എസ്. ഷീജ,  ഡി.ആര്‍.ടി.ബി കോ-ഓര്‍ഡിനേറ്റര്‍ എസ്. ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.