ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലീഗല്‍ സര്‍വീസ് ക്ലിനിക്കുകള്‍ തുടങ്ങും - ജില്ലാ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍


കൊല്ലം:പരാതികള്‍ തീര്‍പ്പാക്കാന്‍ അതിവേഗ നടപടികളുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി. ജില്ലയിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ലീഗല്‍ സര്‍വീസ് ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ജില്ലാ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ പരാതികള്‍ ക്ലിനിക്കുകള്‍ വഴി വേഗത്തില്‍ തീര്‍പ്പാക്കാനാകും. അഭിഭാഷകരുടെയും പാരാ ലീഗല്‍ വോളണ്ടിയര്‍മാരെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സജ്ജമാക്കും. ക്ലിനിക്കിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
അഡീഷണല്‍ ജില്ലാ ജഡ്ജ് ഇ. ബൈജു, സബ് ജഡ്ജ് സുബിതാ ചിറയ്ക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അഭിഭാഷകര്‍, പരാ ലീഗല്‍ വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.