TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലീലയ്ക്ക് ഇനി വീട് ഒരുങ്ങും സര്‍ക്കാര്‍ തണലില്‍

ലീലയ്ക്കും കുടുംബത്തിനും ഇനി സര്‍ക്കാരിന്റെ തണലില്‍ സ്വന്തം ഭൂമിയില്‍ വീട് പണിയാം. കഴിഞ്ഞ പ്രളയത്തില്‍ സ്വന്തം സ്ഥലവും വീടും നഷ്ടമായ പടിഞ്ഞാറേ കല്ലട സൂര്യ ഭവനത്തില്‍ ലീലയ്ക്കാണ് അഞ്ച് സെന്റ് ഭൂമി വാങ്ങി നല്‍കിയത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് സുദര്‍ശനനും മകന്‍ സൂര്യജിത്തും അടങ്ങുന്ന കുടുംബത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങായ വസ്തുവിന്റെ ആധാരം കൈമാറിയത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.  പടിഞ്ഞാറേകല്ലട ഉള്ളുരുപ്പ് പ്രദേശത്താണ് ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം  വാങ്ങി നല്‍കിയത്.
കേരളത്തെ ആകെ വിഴുങ്ങിയ പ്രളയത്തിലാണ് ഇവരുടെ വീടും വസ്തുവും പൂര്‍ണമായും നഷ്ടമായത്. കല്ലടയാറിന്റെ സമീപത്തായിരുന്നു ഇവരുടെ താമസം. ഈ കുടുംബത്തിന് ഷീറ്റ് മേഞ്ഞ പഴയ വീട്ടില്‍ നിന്ന്  ഇനി മോചനമാകും. സുരക്ഷിത സ്ഥലത്ത് സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാകും പുതിയ ജീവിതം. സര്‍ക്കാര്‍ ധനസഹായത്തോടു കൂടിയാണ് വീടു പണി നടക്കുക.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.