
ചടയമംഗലം: 21.06.2019 ൽ ആഴാന്തക്കുഴി സ്വദേശിയായ വിശാലാക്ഷിഅമ്മ (75) എന്നയാളുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല ആഴാന്തക്കുഴി ഭാഗത്ത് വച്ച് റോഡിൽ കൂടി നടന്ന് വരവെ ആട്ടോറിക്ഷയിൽ വന്ന് തട്ടിപ്പറിച്ച് കൊണ്ട് പോയ കേസിലെ പ്രതികൾ അറസ്റ്റിലായി. കീഴാറ്റിങ്ങൽ കാമവിള വീട്ടിൽ ചന്ദ്രബാബുവിന്റെ മകൻ കടകംപള്ളി ബിജു എന്നറിയപ്പെടുന്ന ബിജു, ഭരതന്നൂർ മംഗലത്ത് പുത്തൻവീട്ടിൽ ശശിധരൻ നായർ മകൻ രജ്ഞിത്ത്(34) എന്നിവരാണ് അറസ്റ്റിലായത്. ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലും അടുത്ത പ്രദേശങ്ങളിലുമുള്ള ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് ചടയമംഗലം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൃത്ത്യത്തിനുപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിയുകയും തുടർന്ന് പ്രതികളെ അന്വേഷിച്ച് ടിയന്മാരുടെ വീടുകളിൽ എത്തിയപ്പോൾ പ്രതികൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കുറ്റകൃത്യം ചെയ്ത് പിടിക്കപ്പെട്ട് ആറ്റിങ്ങൽ സബ് ജയിലിലാണ് എന്നറിഞ്ഞതിൽ വച്ച് പ്രതികളെ ബഹു. കോടതി ഉത്തരവിൻ പ്രകാരം ഫോർമൽ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ