''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ മുക്കടവ് പത്തനാപുരം പാതയുടെ ഓരങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നതിനെതിരെ നടപടിയുമായി പഞ്ചായത്ത് അധികൃതർ രംഗത്ത്


പത്തനാപുരം:പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ മുക്കടവ് പത്തനാപുരം പാതയുടെ ഓരങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നതിനെതിരെ നടപടിയുമായി പഞ്ചായത്ത് അധികൃതർ രംഗത്ത് .....വഴി നടക്കാനാകാത്ത വിധത്തിൽ വഴിയരികിൽ തള്ളിയ അറവ് മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും അധികൃതർ ജെ.സി.ബി ഉപയോഗിച്ച്  റോഡരികിൽ കുഴിച്ചുമൂടി... മലിന്യങ്ങൾ തള്ളിയവരെ തിരിച്ചറിഞ്ഞ് ആവർത്തിക്കാതിരിക്കാൻ നിർന്ദേശം നൽകിയിട്ടുണ്ട്. ചാക്കിൽ കെട്ടി തള്ളിയ മാലിന്യത്തോടൊപ്പം കണ്ട ആശുപത്രിയിലെ ചികിത്സ രേഖകളിൽ നിന്നുമാണ് മാലിന്യം തള്ളിയവരെ കണ്ടെത്താൻ സഹായകമായത് .. കോഴിക്കടകൾ നിന്ന് ചാക്കുകണക്കിന് മാലിന്യമാണ് പുനലൂർ മൂവാറ്റുപുഴ റോഡിൽ തള്ളുന്നത് ...പരാതി ശക്തമായതോടെ അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി കൂടുകയും നടപടി എടുക്കുവാൻ തീരുമാനിക്കുകയായിരുന്നു ....പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ഇറച്ചിക്കടകളും അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി . മാലിന്യം തള്ളുന്ന കടകൾക്കെതിരെ യും മാലിന്യം തള്ളുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമ നടപടികൾ പഞ്ചായത്ത് ഒരുങ്ങുന്നു പിറവന്തൂർ യുപി സ്കൂളിലെ കുട്ടികൾക്ക് ചിക്കൻപോക്സ് പടർന്നു പിടിക്കുകയും സ്കൂൾ അടച്ചിടുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണ് പഞ്ചായത്ത് ശക്തമായ നടപടിയിലേക്ക് നീങ്ങുന്നത് നിലവിൽ മാലിന്യം ശ്രദ്ധയിൽപ്പെട്ട സ്ഥലങ്ങളിലെല്ലാം പ്രദേശവാസികളുടെ സഹകരണത്തോടെ കൂടി സിസിടിവി ക്യാമറ സ്ഥാപിക്കുവാനും പഞ്ചായത്ത് തീരുമാനിച്ചു.
സമീപ പഞ്ചായത്തുകളിലെയും നഗരസഭയിലും മാലിന്യങ്ങൾ പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ തള്ളുന്നതായും പരാതിയുണ്ട് ..ഇതിനായി പഞ്ചായത്തിൻറെ അതിർത്തികളിൽ ശക്തമായ പരിശോധന നടത്തും ....വൈസ് പ്രസിഡണ്ട് റഷീദ്, അംഗങ്ങളായ സി. ആർ .രജികുമാർ, ജസി തോമസ്, സുജാത എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.