TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മത്സ്യത്തൊഴിലാളികളെ ആദരിച്ചു; ആനുകൂല്യ വിതരണവും നടത്തി


പ്രളയ ദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷമെത്തിക്കാന്‍ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പരിപാടിയുടെ വേദിയില്‍ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.  പുനര്‍നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം, വാങ്ങി നല്‍കിയ വസ്തുവിന്റെ  ആധാരം കൈമാറല്‍, പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം എന്നിവയാണ് നടന്നത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ 27 വീടുകളുടെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ ഏറ്റുവാങ്ങി. പടിഞ്ഞാറേകല്ലട സൂര്യഭവനത്തില്‍ ലീലയ്ക്ക് പുതുതായി വസ്തു വാങ്ങി നല്‍കിയതിന്റെ  ആധാരം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൈമാറി.
പ്രളയരക്ഷാ ദൗത്യവുമായി ജില്ലയില്‍ നിന്ന് ആദ്യം പുറപ്പെട്ട വിനീതമോള്‍,  ഇന്‍ഫന്റ് ജീസസ്, പത്ത് കല്പന എന്നീ യാനങ്ങളിലെ എട്ടു മത്സ്യത്തൊഴിലാളികളെ പ്രതീകാത്മകമായി പൊന്നാടയണിയിച്ചു ആദരിച്ചു.
പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന മണ്‍ട്രോതുരുത്ത് വില്ലേജില്‍ പ്രീതിയുടെ വീട് പുനര്‍നിര്‍മിച്ച  ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനത്തിന്റെ ഉടമ സുധീഷിനെയും  ആദരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.