ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള 27ന്


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള - ദിശ 2019, ജൂലൈ 27ന് സംഘടിപ്പിക്കും. ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ രാവിലെ 9.30ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ നാസര്‍, ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസലിയാര്‍, വാര്‍ഡ് അംഗം എച്ച്. ഹുസൈന്‍, എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ എം.എ. ജോര്‍ജ്ജ് ഫ്രാന്‍സിസ്, പ്രിന്‍സിപ്പല്‍ എസ്. ഷാജിത, എംപ്ലോയ്‌മെന്റ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ. സുധീര്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഹരികുമാര്‍, സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ സ്വകാര്യ മേഖലയില്‍ കണ്ടത്തി ജോലി ലഭിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. 1500 ഒഴിവുകളിലേക്കായി മുപ്പതോളം സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുക.
ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, അക്കൗണ്ട്‌സ്, മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ്, എച്ച്.ആര്‍, ഐ.ടി, എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങി വിവിധ മേഖലകളിലെ ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്.
കുറഞ്ഞ യോഗ്യതയായി പ്ലസ് ടു നേടിയ 18നും 35നും ഇടയില്‍ പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ക്കും അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മേളയില്‍ പങ്കെടുക്കാം. ജൂലൈ 26നകം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2740615/2740618 എന്നീ നമ്പരുകളില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.