ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദുരന്ത നിവാരണം; വേഗതയും കൃത്യതയും പരിശോധിച്ച് മോക്ക് ഡ്രില്‍


രാസ ദുരന്തമുണ്ടാകുന്ന ഘട്ടത്തില്‍ സ്വീകരിക്കേണ്ട അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങളുടെ വേഗതയും കൃത്യതയും പരിശോധിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ക് ഡ്രില്‍ നടത്തി. പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിന്റെ എമര്‍ജന്‍സി ഗേറ്റിന് സമീപം പാചക വാതക ടാങ്കര്‍ അപകടത്തില്‍പെട്ട് വാതക ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യമാണ് ഡ്രില്ലിനായി ആവിഷ്‌കരിച്ചത്. അപകടം സംബന്ധിച്ച അറിയിപ്പ് ഐ.ഒ.സി പ്ലാന്റിലും ജില്ലാ ഭരണ കേന്ദ്രത്തിലും എത്തിയതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
റവന്യൂ, പോലീസ്, അഗ്‌നിരക്ഷാസേന, ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘം, പഞ്ചായത്ത്,  ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, ആര്‍.ടി.ഒ,   ഐ.ഒ.സി സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ്  സ്ഥലത്ത്  എത്തിച്ചേര്‍ന്നത് രക്ഷാപരിശ്രമത്തെ സജീവമാക്കി. പ്രദേശത്തേക്കുള്ള  വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. പോലീസിന്റെ ഇടപെടലില്‍ അപകടസ്ഥലത്ത് നിന്നും ആളുകളെ 300 മീറ്റര്‍ അകലേക്ക് മാറ്റി. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.
പ്രദേശത്തേക്കുള്ള വാഹനഗതാഗതവും നിര്‍ത്തി വച്ചു. അഗ്‌നി രക്ഷാസേന വാട്ടര്‍ കര്‍ട്ടന്‍ ഉപയോഗിച്ച് വാതക വ്യാപനം  നിയന്ത്രിച്ചു.  ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘം  പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ  നല്‍കി. അഞ്ചു  പേരെ ആംബുലന്‍സില്‍  പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍  എത്തിച്ച് കിടത്തി ചികിത്സ നല്‍കി.
  ഐ.ഒ.സിയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളിന്റെ സഹായത്തോടെ പാചക വാതകം  മറ്റൊരു ടാങ്കറിലേക്കു മാറ്റുന്നത് വിജയിച്ചതോടെ ദുരന്ത നിവാരണത്തിലെ പ്രധാനഘട്ടം പൂര്‍ത്തിയായി.  തുടര്‍ന്ന്  പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍  അന്തരീക്ഷത്തിലെ വാതകത്തിന്റെ അളവ് അനുവദനീയമായ അളവിലാണെന്ന് അറിയിച്ചു.   കുടിവെള്ള ലഭ്യത സംബന്ധിച്ച് ജലവിഭവ വകുപ്പും റിപ്പോര്‍ട്ട് നല്‍കി. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥ നീക്കിയതായി കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിപ്പ് വന്നതോടെ മോക്ക് ഡ്രില്‍ അവസാനിച്ചു.
ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആര്‍. സുരേഷ്ബാബു ഇന്‍സിഡന്റ് കമാന്‍ഡറായി. ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. മണികണ്ഠന്‍, ഡോ. സന്ധ്യ, എപ്പിഡമോളജിസ്റ്റ് ഡോ. സൗമ്യ, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ എല്‍. കൈലാസ്‌കുമാര്‍, കെ.ആര്‍. ഷാജികുമാര്‍, പി. പ്രമോദ്, പി.എം. വിപിന്‍, എസ്.എസ്. സജിത്ത്, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ സി. സിയാദ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.സിമി, പാരിപ്പള്ളി ഐ.ഒ.സി     ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവി ഗോവിന്ദന്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ്     എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ബി. ജയസ്മിത, കെ.എം.എം.എല്‍ ജീവനക്കാരായ റ്റി.സി. രമേശന്‍, ഇംതിയാസ് മുഹമ്മദ്, സജിത്ത്, ഡെപ്യൂട്ടി കമാന്റന്‍ഡ് സിനോജ് ജോസഫ്, ഫയര്‍ ആന്റ് റെസ്‌ക്യൂ പരവൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ റ്റി. യേശുദാസന്‍, എം.വി.ഐ ഡി.എസ്. ബിജു, പാരിപ്പള്ളി വില്ലേജ് ഓഫീസര്‍ എ. ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.