ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആൾ താമസമില്ലാത്ത വീട് കുത്തി തുറന്ന് താമസമാക്കി കള്ളൻ മൊട്ട ജോസ്


പരവൂർ: ആൾ താമസമില്ലാത്ത വീട് കുത്തി തുറന്ന് താമസമാക്കി കള്ളൻ മൊട്ട ജോസ്. കല്ലുംകുന്ന് പ്രദേശത്ത് അനുഗ്രഹയിൽ ശ്രീകുമാറിന്റെ വീടാണ് കുത്തി തുറന്നത്. ശ്രീകുമാറും കുടുംബവും ചെന്നൈയിലാണ് താമസം. മാസത്തിൽ ഒരിക്കൽ മാത്രം നാട്ടിൽ വന്ന് ഒരാഴ്ച താമസിക്കും. വ്യാഴം രാത്രിയാണ് നഗരത്തിൽ തന്നെ ദയാബ്ജി ജംക്‌ഷനിലെ അനിതാ ഭവനിൽ മോഹൻലാലിന്റെ വീട്ടിൽ മൊട്ട ജോസ് കയറി അൻപത് പവനും അൻപതിനായിരം രൂപയും കവർന്നത്. അവിടെ പൊലീസും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിലാണ് കവർച്ച നടത്തിയത് മൊട്ട ജോസ് ആണെന്ന് മനസിലായത്. ഒളുവിൽ പോയ പ്രതിക്കായി അടുത്ത ദിവസം തന്നെ തിരച്ചിൽ നോട്ടിസ് ഇറക്കി പൊലീസ് അന്വേഷണം ഊർജിതമാക്കി. എന്നാൽ നഗരത്തിന്റെ പരിസരങ്ങളിൽ തന്നെ ജോസ് ഉണ്ടാകും എന്നും പൊലീസിനു സംശയം ഉണ്ടായിരുന്നു.
ഞായർ രാത്രിയാണ് മൊട്ട ജോസ് കല്ലുംകുന്ന് പ്രദേശത്ത് ഉണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. എന്നാൽ രാത്രി 11.30 ആയപ്പോഴാണ് ജോസ് സംഭവം നടന്ന വീട്ടിൽ ഉണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൊട്ട ജോസ് രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. പൊലീസ് വീട് കയറി നോക്കിയപ്പോഴാണ് ജോസ് വീട്ടിൽ താമസിച്ചതായി വിവരം ലഭിക്കുന്നത്. ദയാബ്ജിയിൽ മോഹൻലാലിന്റെ വീട്ടിലെ മോഷണത്തിനു സമാനമായ രീതിയിലായിരുന്നു ഇവിടെയും. മുറികളിലെ അലമാരകൾ കുത്തി പൊളിച്ച് സാധനങ്ങൾ നിലത്തിട്ടിരിക്കുന്നു. അടുക്കളയിൽ നിന്നും ആഹാരം പാകം ചെയ്തു കഴിച്ച പാത്രങ്ങളും മറ്റും മുറികളിലും കട്ടിലുകളിലും കിടക്കുന്നു. മുന്നിലെ സോഫയിൽ മലമൂത്ര വിസര്ജനം നടത്തിയ നിലയിലും. ഇതെല്ലാം മൊട്ട ജോസിന്റെ മാത്രം മോഷണ രീതിയാണ്. സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച നാണയങ്ങൾ ഇവിടെ നിന്നും പൊലീസിനു ലഭിച്ചു. വീട്ടിൽ നിന്നും ഒരാഴ്ചയോളം പഴക്കമുള്ള ഇറച്ചിയുടെ എല്ലുകൾ ലഭിച്ചു. അതുകൊണ്ടു തന്നെ ഒരാഴ്ചയോളമായി മൊട്ട ജോസ് ഇവിടെ താമസിച്ചിരുന്നു എന്നും പൊലീസിനു സംശയം ഉണ്ട്.
എന്നാൽ വീട്ടിൽ നിന്നും മോഷ്ടിക്കാൻ ഒന്നും ലഭിക്കാഞ്ഞതിനാൽ ഭിത്തിയില് ഒരു കുറിപ്പ് മാത്രം മൊട്ട ജോസ് എഴുതി വച്ചിരുന്നു. “ നിങ്ങൾ അടുത്ത പ്രാവശ്യം പോകുമ്പോൾ എനിക്ക് ഇവിടെ പൈസയും സ്വർണവും വച്ചിരിക്കണം. ഇല്ലെങ്കിൽ ഇനിയും ഞാൻ കയറും. എന്ന് കള്ളൻ ” ഇതായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് വിരലടയാള‌ വിദഗ്ധരും പൊലീസും പരിശോധന നടത്തിയസമയത്തും മൊട്ട ജോസിനെ പ്രദേശത്തു കണ്ടെന്നും നാട്ടുകാർ പറഞ്ഞു. മൊട്ട ജോസിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.