''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ന​ഗ​ര​സ​ഭാ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ ക​മ്മി​റ്റി​യോ​ഗം ചേ​ര്‍​ന്നു

ന​ഗ​ര​സ​ഭാ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ ക​മ്മി​റ്റി​യോ​ഗം ചേ​ര്‍​ന്നു പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ണ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു.ചൊ​വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ആ​യി​രു​ന്നു യോ​ഗം. പുനലൂര്‍ ഗതാഗത കുരുക്ക് പരിഹരിക്കുവാനുള്ള പ്രധാന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പുനലൂര്‍ എസ്.ഐ രാജീവ്‌ നല്‍കി. പട്ടണത്തില്‍ കറങ്ങി ഓടുന്ന ഓട്ടോ റിക്ഷകളെ നിയന്ത്രിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് ആ​ര്‍​ടി​ഒ ഷെ​രീ​ഫ് പറഞ്ഞു പു​ന​ലൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍: ക​ച്ചേ​രി റോ​ഡി​ല്‍ ഒ​രു വ​ശം മാ​ത്രം പാ​ര്‍​ക്കിം​ഗ്, കൊ​ല്ലം ഭാ​ഗ​ത്തേ​ക്കും തി​രി​കെ വ​രു​ന്ന​തു​മാ​യ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ പ​ട്ട​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​തെ എം​എ​ല്‍​എ റോ​ഡ് വ​ഴി പോ​ക​ണം, ശി​വ​ന്‍​കോ​വി​ല്‍ റോ​ഡി​ല്‍ തൂ​ക്കു​പാ​ലം മു​ത​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫീ​സ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല, വൃ​ന്ദാ​വ​നം ഹോ​ട്ട​ല്‍ മു​ത​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ല്‍ ഒ​രു വ​ശം മാ​ത്ര​മേ പാ​ര്‍​ക്കിം​ഗ് പാ​ടു​ള്ളൂ. കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം ഓ​ട്ടോ​ക​ള്‍ ക​റ​ങ്ങി ഓ​ടു​ന്ന​ത് ഒ​ഴി​വാ​ക്കും, കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കും, പേ​പ്പ​ര്‍​മി​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളും ട്രി​പ്പ് ജീ​പ്പു​ക​ളും വി​ക്ടോ​റി​യ ഓ​ഡി​റ്റോ​റി​യം ക​ഴി​ഞ്ഞ ഭാ​ഗ​ത്ത് ആ​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ക, വി​വി​ധ സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും, ഐ​ക്ക​ര​ക്കോ​ണം റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും, അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും നി​ര്‍​ത്ത​ലാ​ക്കും, ക​ച്ചേ​രി റോ​ഡി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ന്‍റ് ദേ​ശീ​യ പാ​ത​യു​ടെ ഓ​ര​ത്താ​ക്കു​ക.കച്ചേരി റോഡില്‍ ഒരുവശം മാത്രം പാര്‍ക്കിംഗ്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ തീരുമാനങ്ങള്‍ പോലും ഇതുവരെയും നടപ്പിലാക്കാന്‍ കഴിയാത്ത ന​ഗ​ര​സ​ഭാ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ ക​മ്മി​റ്റി​ തീരുമാനം വെറും പ്രഹസനം മാത്രം ആണെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം.റോഡിലെ അനധികൃത കച്ചവടം നിയന്ത്രിക്കുവാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.കൂടുതല്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുവാനുള്ള നടപടികള്‍ എടുത്തില്ല. പുനലൂര്‍ ഉള്ള പ്രമുഖ ബിസിനെസ്സ്‌ സ്ഥാപനങ്ങള്‍ പാര്‍ക്കിംഗ് ഏരിയ കെട്ടി അടച്ചു ഗോഡൌണ്‍ ആക്കിയതിനാലും,സ്‌കൂളുകള്‍ക്ക് പൊതുപാര്‍ക്കിംഗ് സംവിധാനം ഇല്ലാത്തതും ,കച്ചേരി റോഡില്‍ ഇരുവശത്തും ഉള്ള അനധികൃത പാര്‍ക്കിംഗ്, കല്യാണ ആഡിറ്റൊറിയങ്ങള്‍ക്ക് സ്വന്തമായി പാര്‍ക്കിംഗ് ഇല്ലാത്തതു മൂലം റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതും മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ പകല്‍ റോഡില്‍ വാഹനം പാര്‍ക്ക്‌ ചെയ്തു ചരക്ക് കയറ്റിറക്കും ഗതാഗത കുരുക്കിന് കാരണം ആകുന്നു എന്നുമാണ് വാദം. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​രാ​ജ​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വി.​ഓ​മ​ന​ക്കു​ട്ട​ന്‍, സു​ഭാ​ഷ് ജി. ​നാ​ഥ്, പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി അ​നി​ല്‍​ദാ​സ് എ​സ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജീ​വ് ജെ., ​ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഷെ​രീ​ഫ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​രേ​ണു​കാ​ദേ​വി, റ​വ​ന്യൂ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍, കെ​എ​സ്‌ആ​ര്‍​ടി​സി പ്ര​തി​നി​ധി​ക​ള്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.