ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനം


ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായായിരിക്കണം. മൂന്ന്, നാല് ക്ലാസുകളില്‍ ഓരോ അധ്യയന വര്‍ഷം പഠനം നടത്തി വിജയിച്ചവരുമാകണം.
2007 മേയ് ഒന്നിന് മുമ്പോ 2011 ഏപ്രില്‍ 30ന് ശേഷമോ ജനിച്ചവരെ പരിഗണിക്കില്ല. അഞ്ചാം ക്ലാസില്‍ പഠിച്ച സ്‌കൂളിലെ പ്രഥമാധ്യാപകനില്‍ നിന്ന് നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് അപേക്ഷകന്റേയും രക്ഷിതാവിന്റേയും ഒപ്പ് സഹിതം വാങ്ങിയ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.
www.navodaya.gov.in, www.nvsadmissionclasssix.in    എന്നീ വെബ്‌സൈറ്റുകളിലാണ് രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സൗജന്യമാണ്. അവസാന തീയതി സെപ്തംബര്‍ 15. 2020 ജനുവരി 11 നാണ് പരീക്ഷ. രജിസ്‌ട്രേഷന്‍ നമ്പരും പാസ്‌വേഡും എസ്.എം.എസ് ആയി ലഭിക്കുന്നതിന് മൊബൈല്‍ നമ്പര്‍ നല്‍കണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 0474-2454846 നമ്പരിലും jnvkollam1@gmail.com
     എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.