ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നെടുമണ്‍കാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങള്‍;മന്ത്രി കെ കെ ശൈലജ ഇന്ന് (ജൂലൈ 30) ഉദ്ഘാടനം ചെയ്യും

ആധുനിക സൗകര്യങ്ങളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി വികസിപ്പിക്കുകയാണ് നെടുമണ്‍കാവ് സാമൂഹികാരോഗ്യ കേന്ദ്രം. രോഗീസൗഹൃദ ഇടങ്ങളായി സര്‍ക്കാര്‍ ആശുപത്രികളെ മാറ്റുന്നതിന്റെ ഭാഗമായി നിര്‍മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ  ഒ പി കെട്ടിടം, ലാബ് സംവിധാനം ഉള്‍പ്പെടുന്ന ഓഫീസ് കെട്ടിടം എന്നിവയാണ് പുതുതായി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ  പ്ലാന്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ്  കെട്ടിട  സമുച്ചയം  നിര്‍മിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു കോടി നാല്‍പ്പത്തിയേഴ്  ലക്ഷം രൂപ ചിലവിട്ടാണ് ഒ പി ബ്ലോക്ക് പൂര്‍ത്തിയാക്കിയത്.
ജില്ലയിലെ രണ്ടാമത്തെ മാമോഗ്രാം സെന്ററിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയാലുടന്‍ മാമോഗ്രാം സെന്ററും പ്രവര്‍ത്തനസജ്ജമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍ പറഞ്ഞു. കെട്ടിടത്തിന് 12 ലക്ഷം രൂപയും മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 20 ലക്ഷം രൂപയുമാണ് പ്ലാന്‍ ഫണ്ടില്‍ നിന്ന് വകയിരുത്തിയിരിക്കുന്നത്.
പുതിയ ഒ പി ബ്ലോക്ക് ഇന്ന് (ജൂലൈ 30) വൈകിട്ട് അഞ്ചിന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ നാടിന് സമര്‍പ്പിക്കും.  ലാബിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം പി നിര്‍വഹിക്കും. പി അയിഷാപോറ്റി എം എല്‍ എ അധ്യക്ഷയാകും. സാന്ത്വനപരിചരണം പ്രമേയമാക്കുന്ന ജീവകാരുണ്യ പ്രചരണ നാടകം സ്‌നേഹ സ്വാന്തനം അവതരിപ്പിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.