ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനവും ഒരുക്കും - മന്ത്രി കെ കെ ഷൈലജ


സംസ്ഥാനത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ഒരുക്കുമെന്ന് മന്ത്രി കെ കെ ഷൈലജ പറഞ്ഞു. നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച ഒ പി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പാടെ അവഗണിച്ചതാണ് കേരളം ഇന്ന് നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പി എച്ച് സി കള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. ഉച്ചയ്ക്ക് ശേഷം ഒ പി യും കൂടുതല്‍ ഡോക്ടര്‍മാരും മറ്റ് സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നു. പി എച്ച് സി മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവാരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. നിപ പോലുള്ള പകര്‍ച്ചവ്യാധികളെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ നേട്ടമാണ്.
പി. അയിഷാപോറ്റി എം എല്‍ എ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍,  ജില്ലാ പഞ്ചായത്തംഗം സി പി പ്രദീപ്, ജനപ്രതിനിധികളായ അബ്ദുള്‍ റഹ്മാന്‍, ഷൈല സലിംലാല്‍, കെ പി ശ്രീകല, ഹംസാറാവൂത്തര്‍, അംബിക സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി, ഡോ എസ് ഹരികുമാര്‍, വാര്‍ഡ് മെമ്പര്‍ പുഷ്പകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.