TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നീണ്ടകര ബോട്ട് അപകടം : രണ്ടു പേര്‍ രക്ഷപെട്ടു ; മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു


കൊല്ലം:നീണ്ടകര തുറമുഖത്ത് നിന്ന് ജൂലൈ 17ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി  സ്റ്റാന്‍ലിയുടെ വള്ളത്തിലുള്ള രണ്ട് പേര്‍ നീന്തിക്കയറി രക്ഷപെട്ടു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്  നീരോടി സ്വദേശികളായ സ്റ്റാലിന്‍, നിക്കോളാസ് എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  ജില്ലാ കലക്ടറുടെ ഇടപെടലില്‍ കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ  ബോട്ടിലുണ്ടായിരുന്ന രാജു, ജോണ്‍ ബോസ്‌കോ, സഹായ രാജ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളിലെ വലിയ തിരമാലകള്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് ഒരു തവണ കടലില്‍ തിരച്ചില്‍ നടത്തി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രണ്ട് ബോട്ടുകളും ഡോണിയര്‍ വിമാനങ്ങളും ചേര്‍ന്ന് തിരച്ചില്‍ പുനരാരംഭിക്കും. കൊച്ചിയില്‍ നിന്നും  രണ്ട് കപ്പലുകള്‍ ഇന്ന് (ജൂലൈ 20) തിരച്ചിലിനായി പുറപ്പെടും എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.