ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തൃക്കണ്ണമംഗല്‍ പറയാട്ടുകാവ് ഏലയില്‍ വീണ്ടും കൃഷിയിറങ്ങും


കൊട്ടാരക്കരയുടെ നെല്ലറ എന്ന് പേരുകേട്ട തൃക്കണ്ണമംഗല്‍ പറയാട്ടുകാവ് ഏലയില്‍ കൃഷി പുനരാരംഭിക്കുന്നു. ഇവിടെയുള്ള 200 ഏക്കറില്‍ രണ്ട് പതിറ്റാണ്ട് മുമ്പാണ് അവസാനമായി നെല്ല് വിളഞ്ഞത്. ഏലാത്തോട് മട മുറിഞ്ഞു വയലിന് നടുവിലൂടെ ഒഴുകി പുതയക്കണ്ടമായി മാറിയതോടെയാണ് കൃഷി നശിച്ചു പോയത്.
തുടര്‍ന്നും കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായെങ്കിലും പ്രതികൂല സാഹചര്യം വെല്ലുവിളിയായി. എന്നാല്‍ തകര്‍ന്ന ബണ്ട് പുനര്‍നിര്‍മിച്ചും സംരക്ഷണഭിത്തി കെട്ടിയും തടസങ്ങള്‍ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തീരുമാനമായത്. പറയാട്ടുകാവ് ഏലയുടെ വശങ്ങള്‍ തകര്‍ന്നത് പുനര്‍നിര്‍മിക്കാന്‍ 4.7 ലക്ഷം രൂപയും ബണ്ട് നിര്‍മ്മിക്കാന്‍ 1.5 ലക്ഷം രൂപയും ജലസേചന വകുപ്പ് അനുവദിച്ചു.
ഒരുതരി ഭൂമിപോലും തരിശായി കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് കൃഷിവ്യാപനത്തിന് മുന്‍കൈയെടുക്കുന്നതെന്ന് പി അയിഷപോറ്റി എം എല്‍ എ വ്യക്തമാക്കി. കര്‍ഷകര്‍ക്ക്  വിത്തും വളവും കൃഷിവകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്യുമെന്ന് കൊട്ടാരക്കര നഗരസഭാധ്യക്ഷ ബി ശ്യാമളഅമ്മ അറിയിച്ചു.
ഇതുവഴിയുള്ള എസ് കെ വി - പറയാട്ടുകാവ് - കടലാവിള റോഡ് പുനര്‍നിര്‍മാണത്തിനായി അയിഷപോറ്റി എം എല്‍ എ യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ റോഡിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കും. അടിസ്ഥാന സൗകര്യം ഉറപ്പായതോടെ പ്രദേശത്ത് നിരവധി പുതുസംരംഭങ്ങള്‍ക്ക് സാധ്യതയേറിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.