TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദേശീയപാത വികസനം; ഹിയറിംഗ് തുടങ്ങി


ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്ന് എ വിജ്ഞാപനത്തിന് അനുബന്ധമായ മൂന്ന് സി പ്രകാരം നല്‍കിയിട്ടുള്ള അപേക്ഷപങ്ങള്‍, പരാതികള്‍ എന്നിവയി•േലുള്ള ഹിയറിംഗിന് തുടക്കം.
ഇത്തിക്കര മുതല്‍ കടമ്പാട്ടുകോണംവരെയുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്. ആകെ ലഭിച്ച 115 പരാതികളില്‍ 99 പേര്‍ ഹിയറിംഗില്‍ പങ്കെടുത്തു. ചാത്തന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നടന്ന ഹിയറിംഗിന് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍പിള്ള, വാല്യുവേഷന്‍ അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍, സ്പെഷ്യല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ മനു, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
ശക്തികുളങ്ങര മുതല്‍ ഇത്തിക്കര വരെയുള്ള പ്രദേശങ്ങളിലെ പരാതികള്‍ ഇന്ന് (ജൂലൈ 30) പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന വടക്കേവിള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നടക്കുന്ന ഹിയറിംഗില്‍ പരിഗണിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.