ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നോവ കുപ്പിവെള്ള ഫാക്ടറിക്ക് ലൈസൻസ് പുതുക്കി നൽകരുത് എന്നാവശ്യപ്പെട്ട് ഉപരോധം

കൊല്ലം ഇട്ടിവ ഗ്രാമപഞ്ചായത്തി ലേക്കാണ് പട്ടാണി മുക്ക് നിവാസികളുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചത് .പട്ടാണി മുക്കിൽ പുതുതായി ആരംഭിക്കുന്ന നോവ കുപ്പിവെള്ള ഫാക്ടറിക്ക് ലൈസൻസ് പുതുക്കി നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത് .സമരം മുൻ എംഎൽഎ പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം നിർവഹിച്ചു . പാരിസ്ഥിതിക പ്രവർത്തകൻ നീലകണ്ഠൻമുഖ്യ പ്രഭാഷണം നടത്തി. 365 ദിവസം മായി നോവ കുപ്പിവെള്ള ഫാക്ടറി പട്ടാണി മുക്കിൽ വരുന്നതിനെതിരെ പ്രദേശവാസികൾ സമരത്തിലാണ് . കുടിവെള്ള ദൗർലഭ്യം മേഖലയായി സർക്കാർ പ്രഖ്യാപിച്ച പ്രദേശത്താണ് സ്വകാര്യ വ്യക്തി കുപ്പിവെള്ള ഫാക്ടറിയുടെ പ്രവർത്തനവുമായി രംഗത്ത് വന്നത്. ആഡിറ്റോറിയം നിർമ്മാണം എന്ന വ്യാജേനയാണ് കുപ്പിവെള്ള ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചത്. കുപ്പി വെള്ള ഫാക്ടറിയാണ് വരുന്നതെന്നറിഞ്ഞ പ്രദേശവാസിക്കൾ ശക്തമായ പ്രതിഷേധ പരിപാടികൾ ആണ് സംഘടിപ്പിച്ചത്. പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് ഉടമയായ ബിജു അടിച്ചമർത്തിയിരുന്നു. പ്രദേശവാസികൾക്ക് എതിരെ നിരവധി കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. ഫാക്ടറി നിർമ്മാണത്തിനു സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഫാക്ടറി ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത് .തുടർന്നാണ് ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന മുണ്ടപ്പള്ളി ഹൈക്കോടതിയെ സമീപിക്കുകയും. ഫാക്ടറിക്ക് ലൈസൻസ് നൽകിഷ നടപടി ചോദ്യം ചെയ്യുകയും ചെയ്തു.കോടാതി ഫാക്ടറി തുറക്കുന്നതിന് താൽകാലിക വിലക്ക് നൽകി. കോടതിയിൽ കേസ് നിലനിൽക്കുകയാണ് ഫാക്ടറി ഉടമ ലൈസൻസ് പുതുക്കുന്നതിനായി ഇട്ടിവ ഗ്രാമപഞ്ചായത്തിനെ സമീപിച്ചത്. ലൈസൻസ് പുതുക്കി നൽകരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രദേശവാസികൾ സമരം സംഘടിപ്പിച്ചത്. ജനകീയ സമരമായാണ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരു കുടക്കീഴിൽ അണിനിരന്നത്.സമരത്തിൽ ഭരണ പക്ഷ പാർട്ടി കളി നിന്ന് നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ കോൺഗ്രസിലേക്ക് അണി ചേർന്നത്. കോൺഗ്രസുകാരുടെ യും മുസ്ലിം ലീഗിൻ്റെയും നേതൃത്വത്തിലാണ് ഇട്ടിവ ഗ്രാമപഞ്ചായത്ത് ലേക്ക് ഉപരോധ സമരം സംഘടിപ്പിച്ചത് .സമരം എംഎൽഎ പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സമരസ്ഥലത്തേക്ക് വരുപ്പോൾ തനിക്കുണ്ടായ അനുഭവം പറഞ്ഞു ഉദ്ഘാടന സ്ഥലത്തേക്ക് എത്തുന്ന വഴി തന്നെ ഫാക്ടറി ഉടമ വിളിച്ചിരുന്നു എന്നും പരിപാടിയിൽ പങ്കെടുക്കരുത് അറിയിച്ചതായും അദ്ദേഹം യോഗത്തിൽ പറഞ്ഞു .എന്നാൽ നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കും താൻ ഒത്തു നിൽക്കുമെന്നും നാട്ടുകാരോടൊപ്പം ആണെന്നു പറഞ്ഞു ജല ചൂഷണം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തി സംസാരിച്ച നീലകണ്ഠൻ മനുഷ്യ രക്തത്തോടാണ് കുടിവെള്ളത്തെ ഉപമിച്ചത്. ശരീരത്തിൽ രക്തം ഇല്ലെങ്കിൽ അത് മൃതശരീരം ആയി മാറും എന്നും അതുപോലെയാണ് ഭൂമിയിലെ വെള്ളം മുഴുവൻ ഊറ്റിയെടുത്താൽ ഭൂമിയിൽ പിന്നെ ജീവൻറെ കണിക ഉണ്ടാകില്ലെന്നും നീലകണ്ഠൻ പറഞ്ഞു. ഒരുവിധത്തിലും നോവ കുപ്പിവെള്ള ഫാക്ടറി വരുവാൻ അനുവദിക്കില്ല എന്നും ഗ്രാമ പഞ്ചായത്ത് ഫാക്ടറി ഉടമ ബിജുവിന് ഫാക്ടറിയുടെ ലൈസൻസ് പുതുക്കി നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരക്കാർ പഞ്ചായത്തിൽ നിവേദനവും നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.