ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അനധികൃത ഓണ്‍ലൈന്‍ മദ്യവില്പ്പന തടയാന്‍ എക്സൈസ് സൈബര്‍സെല്‍ ഉടന്‍


അനധികൃത ഓണ്‍ലൈന്‍ മദ്യവില്പ്പന തടയാന്‍ എക്സൈസ് സൈബര്‍ സെല്‍ ജില്ലയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എ ഡി എം പി.ആര്‍. ഗോപാലകൃഷ്ണന്‍. ജില്ലയില്‍  ഓണ്‍ലൈനിലൂടെയുള്ള മദ്യവില്പ്പന വ്യാപകമാകുന്നതായി ചാരായ നിരോധന ജനകീയ സമിതിയില്‍ ഉയര്‍ന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇത്തരം ക്രമക്കേടുകള്‍ കണ്ടുപിടിക്കുന്നത്. പലപ്പോഴും ആഹാരസാധനങ്ങള്‍ വാങ്ങി നല്‍കുന്ന ഏജന്‍സിയെ മറയാക്കിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ ഭക്ഷണ പായ്ക്കറ്റ് തുറന്നു പരിശോധിക്കുക പ്രായോഗികമല്ലെന്നും എ ഡി എം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് സ്വത്രന്ത്രമായി സൈബര്‍സെല്‍ തുടങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂളുകളുടെ പരിസരത്തെ കടകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വില്പ്പനക്ക് തടയിടാന്‍ നടപടി സ്വീകരിക്കും. അതിര്‍ത്തി കടന്ന് വരുന്ന കഞ്ചാവ് കടത്ത് പിടകൂടാന്‍ പരിശോധന ശക്തമാക്കുമെന്നും എ ഡി എം പറഞ്ഞു. കഴിഞ്ഞ ഏഴ് മാസക്കാലയളവില്‍ എക്സൈസ് വകുപ്പ് ജില്ലയില്‍ 5511 റെയ്ഡുകള്‍ നടത്തുകയും 5082 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 218 മയക്കുമരുന്ന് കേസുകളാണ് ഇക്കാലയളവില്‍ എടുത്തത്.  537 പേരെ അബ്കാരി കേസിലും 239 പേരെ മയക്കുമരുന്ന് കേസിലും അറസ്റ്റുചെയ്യുകയും ചെയ്തു. കോട്പ പ്രകാരം 10.16 ലക്ഷം രൂപ പിഴ ഈടാക്കി.
യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത്ത്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണര്‍ ജെ താജുദ്ദീന്‍കുട്ടി, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.