ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

'സ്വാന്തനവും കരുതലും' കൂടുതല്‍ വിപുലമാക്കി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ;ഉദ്ഘാടനം 27ന്

രോഗം കൊണ്ടും പ്രായാധിക്യം കൊണ്ടും അവശത അനുഭവിക്കുന്നവര്‍ക്ക്  ആശ്വാസമേകാന്‍ 'സ്വാന്തനവും കരുതലും' പദ്ധതി കൂടുതല്‍ വിപുലമാക്കി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്.
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശ്രദ്ധയും ശുശ്രൂഷയും ഭക്ഷണവും മരുന്നും നല്‍കി കൈത്താങ്ങ് ആവുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. തീര്‍ത്തും അവശരായ കിടപ്പു  രോഗികളാണ് സെക്കന്‍ഡറി പാലിയേറ്റീവ് കെയറില്‍ ഉള്‍പ്പെടുന്നത്. പദ്ധതി കൂടുതല്‍ വിപുലമായിട്ടാണ് ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നത്.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 120 പാലിയേറ്റീവ് കെയര്‍ രോഗികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണവും മരുന്നും ഡോക്ടറുടെ സേവനവും നിര്‍ധനരായ രോഗികളുടെ വീടുകളില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ദുരിതം  അനുഭവിക്കുന്ന കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസമാകുന്ന തരത്തിലാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 60 രോഗികളായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്.
രോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍  അടങ്ങിയ ആയിരം രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് മാസംതോറും  വീട്ടില്‍ എത്തിക്കും. 10 കിലോ അരി, വിവിധ പയറുവര്‍ഗങ്ങള്‍, മുളക്, മല്ലി, തേയില, പഞ്ചസാര, സവാള മുതല്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന സോപ്പുകള്‍, വാഷിംഗ് ലോഷനുകള്‍ വരെ  ഇതില്‍ ഉണ്ടാകും. ഭക്ഷ്യധാന്യ കിറ്റുകള്‍ ലഭ്യമാക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
മാസത്തില്‍ രണ്ടു തവണ ഫിസിയോതെറാപ്പിസ്റ്റ്  ഉള്‍പ്പെടെയുള്ള ടീം രോഗികളെ സന്ദര്‍ശിക്കും. ആവശ്യമുള്ളവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കും. തീര്‍ത്തും കിടപ്പിലായ രോഗികള്‍ക്ക്  യഥാസമയം  യൂറിന്‍ ട്യൂബ്, ഫുഡ് ട്യൂബ്,  ഡ്രിപ്പ് എന്നിവ മാറ്റി ഇടാനും ഇവര്‍ എത്തും. ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകളും എത്തിച്ചു നല്‍കും. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന രോഗികള്‍ക്ക് ആശ്വാസമാകും ഇവരുടെ ഗൃഹസന്ദര്‍ശനം.
രോഗികളുടെ അവസ്ഥ  കണക്കിലെടുത്ത് അവര്‍ക്കായി എയര്‍ ബെഡുകള്‍, വീല്‍ചെയറുകള്‍,  വാക്കറുകള്‍, മറ്റു ഉപകരണങ്ങള്‍  എന്നിവയും  പദ്ധതി  വഴി എത്തിച്ചു നല്‍കുന്നുണ്ട്.
വാര്‍ഷിക പദ്ധതിയിലെ നൂതന സംരംഭമായ 'സാന്ത്വനവും കരുതലും' പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 27ന്  ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ  നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ രോഗികള്‍ക്ക് വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനാകും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്ലാവറ ജോണ്‍ ഫിലിപ്പ്, കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അനിത കെ. കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂലിയറ്റ് നെല്‍സണ്‍, ഡോ. കെ. രാജശേഖരന്‍ ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.