ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വകാര്യവ്യക്തി പൊതുവഴി അടച്ച് മലിനജലം കെട്ടിനിർത്തി സമീപത്തെ കിണറിലേക്ക് ഒഴുക്കിവിടുന്നു എന്ന് പരാതി നൽകിയവരെ പരിഹസിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

സ്വകാര്യവ്യക്തി പൊതുവഴി അടച്ച് മലിനജലം കെട്ടിനിർത്തി സമീപത്തെ കിണറിലേക്ക് ഒഴുക്കിവിടുന്നു എന്ന് പരാതി നൽകിയവരെ പരിഹസിച്ച് ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥർ
കൊല്ലം മടത്തറ പി.എച്ച്.സി സെൻററിൽ കാരറ സ്വദേശിയായ ഫൗസിയ സ്വകാര്യ വ്യക്തി മലിനജലം കെട്ടിനിർത്തി കിണറിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു .എന്നാൽ പരാതി അന്വേഷിക്കുവാനും നടപടി എടുക്കുവാനോ മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് മാധ്യമങ്ങൾ ഇത് വാർത്ത നൽകിയിരുന്നു. വാർത്തയായതിനു പിന്നാലെ ജില്ലാ കലക്ടറുടെയും ജില്ലാ  മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം സ്ഥലം സന്ദർശിക്കുവാൻ മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ തയ്യാറായി.എന്നാൽ സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ വെള്ളം കെട്ടി നിർത്തിയ ആളോട് സംസാരിക്കുകയും പരാതിക്കാരെ ശകാരിക്കുകയും ആണ് ചെയ്തത് .പരാതി നൽകിയവർ എന്തോ വലിയ അപരാധം ചെയ്തതു പോലെയാണ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് പരാതിക്കാരിയായ ഫൗസിയ പറയുന്നും.
മുൻവിധിയോടുകൂടി സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർ മലിനജലം അല്ലെന്നും ഇത് ഒഴുകി കിണറില്‍ എത്താൻ സാധ്യതയില്ല എന്നുമാണ് കണ്ടെത്തിയത്. പരാതിക്കാരോട് സംസാരിക്കുവാനോ പരാതിക്ക് പരിഹാരം കാണാനോ ഇവർ തയ്യാറായില്ല എന്നാണ് ആക്ഷേപം .രണ്ടു കുടുംബക്കാർ തമ്മിലുള്ള വിഷയമാണിതെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. കെട്ടി നിൽക്കുന്നത് മലിന ജലം അല്ലെന്നു തെളിഞ്ഞ ജലം ആണന്നും ഇതിൽ കൊതുക് വളരാൻ സാധ്യതയില്ലെന്നും പ്രദേശത്തുള്ള കാടുകളിൽ നിന്നാണ് കൊതുക് ഉണ്ടാകുന്നത് എന്ന കണ്ടെത്തലിലാണ് ആരോഗ്യവകുപ്പ് എത്തിയത് .
ഇതിനെകുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണം ഇതാണ്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വിഷയമാണെന്നും അവിടെ വെള്ളം കെട്ടിനിൽക്കുന്നതു കൊണ്ട് ബുദ്ധിമുട്ടില്ല എന്നും വെള്ളം കെട്ടി നിര്‍ത്തിയ ആളോട് വെള്ളം വെട്ടിവിടാൻ പറഞ്ഞിട്ടുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.ചിരട്ടകളിൽ പോലും വെള്ളം കെട്ടിനിന്നാൽ കൊതുകു പെരുകാൻ സാധ്യതയുണ്ടെന്ന്  പഠിപ്പിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ  ഈ ന്യായവാദങ്ങൾ ആരെ സംരക്ഷിക്കാനാണ് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത് .
തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ പിടിവാശി മൂലം ആണ് ഇവിടെ വെള്ളം കെട്ടി  നിൽക്കുന്നതെന്ന് ആരോഗ്യ വകുപ്പിന് പരാതി നൽകിയാൽ മഴ മാറി രണ്ടാഴ്ചയിലധികം സമയമെടുത്ത് വെള്ളം മുഴുവൻ ഉണങ്ങിയതിനു ശേഷം ആണ് ഈ സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നത് .ഏതൊരു പരാതി നൽകിയാലും ആ പരാതികൾക്ക് നടപടിയെടുക്കാതെ പരാതിക്കാരനെ പരിഹസിക്കുന്ന നടപടിയാണ് മടത്തറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.  കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയിൽപെടുത്തിയപ്പോൾ ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പ്രദേശത്തുള്ള ഒരാളോട് ഒരു ഫോട്ടോ എടുത്ത് അയക്കാനാണ് ആവശ്യപ്പെട്ടത് .സ്ഥലം സന്ദർശിക്കാൻ പോലും ഉദ്യോഗസ്ഥർക്ക് സമയമില്ല.
പ്രദേശവാസികൾ ചൊറിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു എങ്കിലും അതൊന്നും കേൾക്കാൻ അവർ തയ്യാറായില്ല. പരാതിക്കാരോട് കാര്യം തിരക്കാതെ മലിന ജലം കിണറിലേക്ക് ഒഴുക്കി വിടുന്ന ആളോട് കാര്യം തിരക്കി മടങ്ങി പോവുകയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത്.
ജില്ലാ കളക്ടറുടെ ഇടപെടലിന് ഒടുവിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈ സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായത്.ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിക്കേണ്ട വന്നതിൻ്റെ ചൊരുക്കും ദേഷ്യവും പരാതിക്കാരോട് കാട്ടാനും ഈ ഉദ്യോഗസ്ഥർ മറന്നില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.