TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത്; 80 പരാതികള്‍ തീര്‍പ്പാക്കി


ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയായ പരാതി പരിഹാര അദാലത്ത് 'സമാശ്വാസം' കുന്നത്തൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 214 പരാതികളാണ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 87 പരാതികളും, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 78 പരാതികളും ഉള്‍പ്പെടുന്നു. 80 പരാതികള്‍ തീര്‍പ്പാക്കി. മറ്റ് അപേക്ഷകള്‍ നടപടി നിര്‍ദേശങ്ങള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സംരക്ഷണം അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രദേശത്തെ അനധികൃത മണ്ണ് ഖനനം, മലിനീകരണം എന്നിവയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിനായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ഡെപ്യൂട്ടി കലക്ടര്‍മാരായ   എം എ റഹീം,  ഗ്രിഗറി കെ. ഫിലിപ്പ്,  ജ്യോതിലക്ഷ്മി,  തഹസീല്‍ദാര്‍ അനില്‍കുമാര്‍, ഭൂരേഖ തഹസില്‍ദാര്‍ ലിസി, താലൂക്ക്, വില്ലേജ്തല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.