ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മരുന്ന് കുത്തിവെച്ച് കറവപശു ചത്ത സംഭവം മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ തെളിവെടുപ്പ് നടത്തി.

അഞ്ചൽ :കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച് കറവപശു ചത്ത സംഭവം മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ തെളിവെടുപ്പ് നടത്തി. ക്ഷീരകർഷകനായ അഞ്ചൽ പനയഞ്ചേരി മംഗലത്ത് വീട്ടിൽ തുളസി ധരനെറ വീട്ടിലെത്തിയാണ് മൃഗസംരക്ഷിണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുഷമയുടെ നേതൃത്യത്തിൽ തെളിവെടുപ്പ് നടത്തിയത്. തുളസിധരന്റെ കറവപ്പശുവിന്റെ പ്രസവ ചികിത്സയുടെ ഭാഗമായി അഞ്ചൽ സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർ കാലപ്പഴക്കംചെന്ന മരുന്ന് കുത്തി വെച്ചത് .മരുന്ന് കുത്തിവെച്ച അഞ്ചാം ദിവസം പശു ചത്തു. എന്നാൽ ചത്ത പശുവിൻറെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും അഞ്ചൽ മൃഗാശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ല . ഇതിനെത്തുടർന്ന് തുളസീധരൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ .രാജുവിന് പരാതി നൽകിയതിനെതുടർന്ന് മന്ത്രി മൃഗസംരക്ഷണ ഡയറക്ടർക്ക് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ഉത്തരവ് നൽകിയതിനെ തുടർന്നാണ് മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ സുഷമ യുടെ നേതൃത്വത്തിൽ തുളസിദ്ധാരന്റെ വീട്ടിലെ തെളിവെടുപ്പ് നടത്തിയത്. ക്ഷീര കർഷകന്റെ പശു ചത്ത സംഭവത്തിൽ അഞ്ചൽ സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം മൃഗസംരക്ഷണ ഡയറക്ടർക്ക് നൽകും മെന്നും മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ സുഷമ പറഞ്ഞു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.