TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച് കറവ പശു ചത്ത സംഭവം അന്വേഷണം നടത്താന്‍ ഉത്തരവ്

അഞ്ചൽ : കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച് കറവ പശു ചത്ത സംഭവം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ .രാജു സംഭവത്തെക്കുറിച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ മൃഗസംരക്ഷണ ഡയറക്ടറെചുമതല പ്പെടുത്തി. അഞ്ചൽ പനയഞ്ചേരി മംഗലത്ത് വീട്ടിൽ തുളസീധരന്റെ കറവ പശുവാണ് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് ചത്തത് . എന്നാൽ ചത്ത പശുവിനെ പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും അഞ്ചൽ സർക്കാർ വെറ്റിനറി ഡോക്ടർമാർ തയ്യാറായില്ല .തുളസീധരൻ മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് മന്ത്രി മൃഗസംരക്ഷണ ഡയറക്ടർക്ക് അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ ചുമതലപ്പെടുത്തിയത്. കാലപ്പഴക്കംചെന്ന മരുന്ന് കുത്തി വെച്ചിട്ടില്ലന്നും പ്രസവത്തെ തുടർന്ന് പശുവിന്റെ യൂട്രസ് പുറത്തുചാടുകയും ഇത് മണിക്കൂറോളം പുറത്തുകടന്നു പിന്നീട് യൂട്രസ് തിരികെ കയറ്റിയതിയാതെന്നും ഇതിൻറെ അണു ബാധയാകാം മരണകാരണമെന്നും അഞ്ചൽ സർക്കാർ വിറ്റനറി ഡോക്ടർ സന്തോഷ് ,ഡോ രേണു എന്നിവർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.