TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

"സ്പെഷ്യൽ ഡ്രൈവ്" - കൊല്ലം റൂറൽ ജില്ലയിൽ 40 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ


കോട്ടാരക്കര: ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ IPS- ൻ്റെ നിർദ്ദേശ പ്രകാരം കൊല്ലം റൂറൽ ജില്ലയിൽ 27.07.2019 മുതൽ 29.07.2019 വരെ നടന്ന വ്യാപക റെയ്ഡിൽ വിവിധ കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളികളായി
പ്രഖ്യാപിച്ചിരുന്ന 40 പ്രതികൾ അറസ്റ്റിലായി. വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ട് കോടതിയിൽ നിന്നു ജാമ്യം നേടി വിചാരണ നേരിടാതേയും പിഴ അടയ്ക്കാതേയും വർഷങ്ങളായി മുങ്ങി നടക്കുകയായിരുന്നു ഇവർ. പ്രസ്തുത റെയ്ഡിൽ കുണ്ടറ - 3, ഈസ്റ്റ് കല്ലട - 2, ശാസ്താംകോട്ട - 6, ശൂരനാട്- 1, കൊട്ടാരക്കര - 9, എഴുകോൺ - 3, പൂയപ്പള്ളി - 3, പുനലൂർ - 1, പത്തനാപുരം- 2, കുന്നിക്കോട് -1, അഞ്ചൽ -2, കുളത്തൂപ്പുഴ - 1, കടയ്ക്കൽ - 2, ചടയമംഗലം - 4 വീതം പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. വരും ദിവസങ്ങളിലും ഇത്തരത്തിൽ മുങ്ങി നടക്കുന്ന പ്രതികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് ബഹു. ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.