TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിദേശത്തേക്ക് മുങ്ങിയ പ്രതിയെ കമ്മീഷണര്‍ മെറിന്‍ ജോസഫും സംഘവും റിയാദിലെത്തി അറസ്റ്റ് ചെയ്തു


കൊല്ലം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെ കൊല്ലം പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫും സംഘവും റിയാദിലെത്തി അറസ്റ്റ് ചെയ്തു. പോക്സോ കേസിലെ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലാണ് കേരള പൊലീസ് സംഘം റിയാദിലെത്തിയത് .
ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ പ്രതി സുനില്‍ കുമാര്‍ 2017 ല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. അന്ന് 13 വയസുണ്ടായിരുന്ന കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വിവരം സഹപാഠികള്‍ വഴി സ്കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈനിന്‌ വിവരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായി. ഇതോടെ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
നാഷനല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റര്‍പോള്‍ മൂന്നാഴ്ച മുൻപ് സുനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിസൗദി ഇന്റര്‍പോള്‍ പ്രതിയെ പൊലീസ് സംഘത്തിന് കൈമാറി.
2010ല്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കിയ ശേഷം ആദ്യമായി ഒരു വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കേരള ആംഡ് പൊലിസ് സെക്കന്‍ഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാന്‍ഡര്‍, കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍, ഉത്തരമേഖല കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍ ഈ മൂന്നു റെക്കോര്‍ഡുകളുടെ ഉടമയാണ് മെറിന്‍ ജോസഫ്.
റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വര്‍ഷമായി നടന്നുവന്ന ശ്രമങ്ങള്‍ വിജയം കാണാതായപ്പോഴാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. റിയാദ്‌ നാഷനൽ ക്രൈം ബ്യൂറോ ആണ്‌ പ്രതിയെ കണ്ടെത്തി കൈമാറിയത്.
കൊല്ലം ഡിസ്ട്രിക്‌ട്‌ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.