TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍ 20-07-19

സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (ജൂലൈ 20) ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (ജൂലൈ 20) പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ പ്രവേശനം ലഭിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ്, ഫീസ് എന്നിവ സഹിതം രാവിലെ എട്ടിന് ഹാജരാകണം. നേരത്തെ പ്രവേശനം നേടിയിട്ടുള്ളവര്‍ അഡ്മിഷന്‍ സ്ലിപ്പ് ഹാജരാക്കണം. വിശദ വിവരങ്ങള്‍ www.polyadmission.org  വെബ്‌സൈറ്റിലും 0475-2228683 നമ്പരിലും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ശുദ്ധജലം കടയ്ക്കല്‍ കെ.ഡബ്ല്യൂ.എ. എ.ഇ, മടത്തറ റീഫില്ലിംഗ് സംഭരണി എന്നിവിടങ്ങളില്‍ നിന്നും ലോറിയില്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0475-2312020 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍ 1678/2019)

സ്‌കോളര്‍ഷിപ്പ്; 90 ദിവസത്തിനകം അപേക്ഷിക്കണം കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ കോഴ്‌സുകള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ 2019 അധ്യയന വര്‍ഷം കോഴ്‌സ് തുടങ്ങി 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നുള്ളത് 90 ദിവസമായി ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കമ്പ്യൂട്ടര്‍ കോഴ്‌സ്കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സ് 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടൂ, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ജൂലൈ 30 നകം അപേക്ഷ സമര്‍പ്പിക്കണം.  ksg.keltron.in  വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്.
വിശദവിവരങ്ങള്‍ 0471-2325154/4016555 എന്നീ ഫോണ്‍ നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.

തൊഴിലധിഷ്ഠിത കോഴ്‌സ്  കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ്  സെന്ററില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ഐ.ടി.ഐ/വി.എച്ച്.എസ്.ഇ/ഡിഗ്രി/
ഡിപ്ലോമ കോഴ്‌സ് ജയിച്ചവരില്‍ നിന്നും അനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0471-2325154/4016555 എന്നീ നമ്പരുകളില്‍ ലഭിക്കും.

അപ്രന്റീസ് ക്ലര്‍ക്ക്: അപേക്ഷിക്കാംപട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ, കുളക്കട, വെട്ടിക്കവല ഐ.ടി.ഐ കളില്‍ താത്കാലികാടിസ്ഥാനത്തില്‍ അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡി.സി.എ/സി.ഒ.പി.എ, മലയാളം കമ്പ്യൂട്ടിംഗ് പരിജ്ഞാനം യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റെപ്പന്റ് 10000 രൂപ.
പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ 30 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഐ.ടി.ഐ അപ്രന്റീസ് ക്ലര്‍ക്ക് പദ്ധതി പ്രകാരം മുമ്പ് തിരഞ്ഞെടുക്കപ്പെട്ടവരെ പരിഗണിക്കില്ല.

ജേര്‍ണലിസം പി.ജി ഡിപ്ലോമ കോഴ്‌സ്സിനി ആര്‍ട്ട്‌സ് സഹകരണം സംഘം ലിമിറ്റഡ് ദൃശ്യമാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷക്കും പ്രോസ്‌പെക്ടസിനും 500 രൂപയുടെ ഡി.ഡി സിനി ആര്‍ട്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ ക്യു.207 എന്ന പേരില്‍ എടുത്ത് സെക്രട്ടറി, സിനി ആര്‍ട്ട്‌സ് സഹകരണ സംഘം, സ്റ്റേഡിയം കോംപ്ലക്‌സ് വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9387312196 നമ്പരില്‍ ലഭിക്കും.

ജില്ലാതല സാഹിത്യ രചനാ മത്സരം ഇന്ന് (ജൂലൈ 20) വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലയിലെ അയ്യായിരത്തിലധികം വരുന്ന മുതിര്‍ന്ന പഠിതാക്കള്‍ക്കായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിവിധ സമ്പര്‍ക്ക പഠന ക്ലാസുകളിലൂടെ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് പങ്കെടുക്കാം. പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്കായി നടത്തുന്ന മത്സരം ഇന്ന് (ജൂലൈ 20) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യും.  കഥ, കവിത, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. മത്സര വിജയികള്‍ക്ക് സംസ്ഥാനതല സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.