ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍ 30/7/19

ദേശീയപാത വികസനം; ഹിയറിംഗ് തുടങ്ങി ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്ന് എ വിജ്ഞാപനത്തിന് അനുബന്ധമായ മൂന്ന് സി പ്രകാരം നല്‍കിയിട്ടുള്ള അപേക്ഷപങ്ങള്‍, പരാതികള്‍ എന്നിവയി•േലുള്ള ഹിയറിംഗിന് തുടക്കം.
ഇത്തിക്കര മുതല്‍ കടമ്പാട്ടുകോണംവരെയുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്. ആകെ ലഭിച്ച 115 പരാതികളില്‍ 99 പേര്‍ ഹിയറിംഗില്‍ പങ്കെടുത്തു. ചാത്തന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നടന്ന ഹിയറിംഗിന് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍പിള്ള, വാല്യുവേഷന്‍ അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍, സ്പെഷ്യല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ മനു, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
ശക്തികുളങ്ങര മുതല്‍ ഇത്തിക്കര വരെയുള്ള പ്രദേശങ്ങളിലെ പരാതികള്‍ ഇന്ന് (ജൂലൈ 30) പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന വടക്കേവിള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നടക്കുന്ന ഹിയറിംഗില്‍ പരിഗണിക്കും.

കര്‍ക്കടക വാവ് ബലിതര്‍പ്പണം: നിര്‍ദേശങ്ങള്‍ പാലിക്കണംകടല്‍ പ്രക്ഷുബ്ദമായതിനാല്‍ നാളെ (ജൂലൈ 31ന്) കടര്‍ക്കടക വാവ് ബലിക്ക് എത്തുന്ന പൊതുജനങ്ങള്‍ പൊലീസും ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ  കലക്ടര്‍ അറിയിച്ചു. പരമ്പരാഗത ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷാസംവിധാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിന് സംഘാടകര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

വനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് (ജൂലൈ 30)കേരള വനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് (ജൂലൈ 30) രാവിലെ 10.30 മുതല്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

സേഫ് കൊല്ലം കാമ്പയിന്‍; യോഗം ഇന്ന് (ജൂലൈ 30) ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനും ശുചിത്വം ലഹരി വര്‍ജനം, ആരോഗ്യ സുരക്ഷ, റോഡ് സുരക്ഷ എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണം നല്‍കുന്നതിനുമായി സേഫ് കൊല്ലം കാമ്പയിന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കും. കാമ്പയിന്‍ പ്രവര്‍ത്തനം തദ്ദേശ സ്ഥാപന തലത്തില്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് മോണിറ്ററിംഗ് സമിതിയില്‍ ഉള്‍പ്പെട്ടവരുടെ യോഗം ഇന്ന് (ജൂലൈ 30) വൈകിട്ട് അഞ്ചിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കുണ്ടറ ഗ്രാമപഞ്ചായത്തും ഐ എസ് ഒ നിറവില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും ജനസൗഹൃദമാക്കുക എന്ന സര്‍ക്കാര്‍നയം  പ്രാവര്‍ത്തികമാക്കി കുണ്ടറ ഗ്രാമപഞ്ചായത്തും ഐ എസ് ഒ  അംഗീകാരം സ്വന്തമാക്കി. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഗുണമേ•യുടെ അംഗീകാരമുദ്ര നേടിയത്.
അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ജീവനക്കാരുടെ പ്രവര്‍ത്തന മികവും പരിഗണിച്ചാണ് ഐ എസ് ഒ 9001-2015 സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായത്. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, സേവന വിവരങ്ങള്‍ അറിയാനായി ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍, ഡിസ്‌പ്ലേ സ്‌ക്രീനുകള്‍,  കുടിവെള്ളം, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം തുടങ്ങിയ വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസില്‍ ജീവനക്കാരുടെ ഹാജര്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
അവശ്യസഹായങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കുന്നു. ഹരിത ചട്ടം ഉറപ്പാക്കിയാണ് പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ  ഭാഗമായി തുടര്‍പരിശീലനങ്ങളും നല്‍കുന്നു. ഫയലുകള്‍ സൂക്ഷിക്കാന്‍ ആധുനികരീതിയിലുള്ള റെക്കോര്‍ഡ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.  സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഐ എസ് ഒ അംഗീകാരം പ്രചോദനമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്‍ പറഞ്ഞു.

ഐ റ്റി എക്‌പേര്‍ട്ട്: അഭിമുഖം ഓഗസ്റ്റ് രണ്ടിന് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഐ ടി എക്‌സ്‌പേര്‍ട്ടിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് ഓഫീസില്‍ നടക്കും. ബി ടെക്/ഐ ടി ഡിപ്ലോമ/കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയും  രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എത്തണം.

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം 2019-20 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ച വിമുക്ത ഭട•ാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് വിതരണം ചെയ്യുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് www.ksb.gov.in  വെബ്‌സൈറ്റില്‍ നവംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. അസല്‍ രേഖകളും സര്‍വീസ് രേഖകളും സഹിതം അപേക്ഷയുടെ പ്രിന്റൗട്ട് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിവരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2792987 എന്ന നമ്പരിലും ലഭിക്കും.

വീഡിയോ ഡോക്യൂമെന്റേഷന്‍ മത്സരം ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യൂമെന്റ് ചെയ്യുന്നതിന് ശുചിത്വ മിഷന്‍ മത്സരം സംഘടിപ്പിക്കും. ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, മറ്റ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ അഞ്ചു മിനിട്ടില്‍ താഴെയുള്ള വീഡിയോ ഡോക്യൂമെന്ററികളാണ് തയ്യാറാക്കേണ്ടത്. മികച്ച ഡോക്യൂമെന്ററികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മാണ ചെലവും അവാര്‍ഡും (പരമാവധി 10000 രൂപവരെ) നല്‍കും. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസിലും 0474-2791910 നമ്പരിലും ലഭിക്കും.

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ്:
സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഓഡിറ്റ് സ്റ്റേറ്റ്‌മെന്റുള്ള സ്ഥാപനങ്ങള്‍ ഓഗസ്റ്റ് എട്ടിനകം അപേക്ഷ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം, ഇടകുളങ്ങര, കരുനാഗപ്പള്ളി വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 9447428351 നമ്പരില്‍ ലഭിക്കും.

കൂണ്‍കൃഷി പരിശീലനം കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ കൂണ്‍കൃഷിയില്‍ ഓഗസ്റ്റ് 24ന് പരിശീലനം നടത്തും. കര്‍ഷകര്‍ക്കും യുവതി യുവാക്കള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 500 രൂപ ഗവേഷണ കേന്ദ്രത്തില്‍ ഓഗസ്റ്റ് 14 നകം അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഫിഷറീസ് വകുപ്പ് ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായില്‍ മത്സ്യ വിത്ത് നിക്ഷേപിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍  ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ പ്രദേശവാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 10,40,000 കാര്‍പ്പ് മത്സ്യ വിത്തുകളാണ് നിക്ഷേപിച്ചത്. അടുത്ത നെല്‍കൃഷി ആരംഭിക്കുന്നതിന് മുന്‍പ് വിളവെടുപ്പ് നടത്തും.
മൈനാഗപളളി ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍കടവിലും മൂന്നു ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അംഗം പാത്തുമ്മ ബീവി അധ്യക്ഷയായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.