ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രധാന അറിയിപ്പുകള്‍ 30/7/19

ഓണം ബോണസ്; ഹാജര്‍ രേഖപ്പെടുത്തല്‍ തീയതികളില്‍ മാറ്റം
ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ബോണസ് ഹാജര്‍ രേഖപ്പെടുത്തുന്നതിന് കരുനാഗപ്പള്ളി താലൂക്ക് ഭാഗ്യക്കുറി ഓഫീസില്‍ ഓഗസ്റ്റ് മൂന്ന്, അഞ്ച് തീയതികളില്‍ നിശ്ചയിച്ചിരുന്നത് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലും പുനലൂര്‍ താലൂക്ക് ഓഫീസില്‍ ഒന്നിനും രണ്ടിനും നടക്കുമെന്നുള്ളത് ഓഗസ്റ്റ് ഏഴ് എട്ട് തീയതികളിലേക്കും മാറ്റി. കൊല്ലം ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ 31 വരെ ഹാജര്‍ രേഖപ്പെടുത്താം.

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ കലാകായിക മേള;
ഓഗസ്റ്റ് 17 വരെ രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 25ന് കൊല്ലം ജവഹര്‍ ബാലഭവനില്‍ നടക്കുന്ന ജില്ലാതല കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഓഗസ്റ്റ് 17 വരെ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ്, കരുനാഗപ്പള്ളി, പുനലൂര്‍ താലൂക്ക് ഭാഗ്യക്കുറി ഓഫീസുകള്‍  എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്താം. ക്ഷേമനിധി അംഗങ്ങള്‍ക്കും മക്കള്‍ക്കും ചെറുമക്കള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫോം എല്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം ആറിന്കൊല്ലം മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിതാ ഐ ടി ഐയില്‍ അഗ്രോ പ്രോസസിംഗ്, മെക്കാനിക് കണ്‍സ്യൂമര്‍ ഇല്ക്‌ട്രോണിക്‌സ് ആന്റ് അപ്ലയന്‍സസ്, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് ആറിന് രാവിലെ 10.30ന് ഐ ടി ഐ യില്‍ നടക്കും.
യോഗ്യത: അഗ്രോ പ്രോസസിംഗ് - ഫുഡ് ടെക്‌നോളജി ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ് ട്രേഡിലുള്ള എന്‍ റ്റി സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ് - ഹോസ്റ്റ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്
റ് ഡിഗ്രി/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് പി ജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ആന്റ് അപ്ലയന്‍സസ് - ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ്  ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിലുള്ള ബി-ടെക് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷ പ്രവത്തി പരിചയം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  വിശദ വിവരങ്ങള്‍ 0474-2793714 നമ്പരില്‍ ലഭിക്കും.

ഗസ്റ്റ് ലക്ചറര്‍; അഭിമുഖം അഞ്ചിന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10ന് നടക്കും. ഇലക്‌ട്രോണിക്‌സ്(1), ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്(2), കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്(2) എന്നീ ട്രേഡുകളിലാണ് ഒഴിവുകള്‍. വിദ്യാഭ്യാസ യോഗ്യതയുടെയും അക്കാദമിക് പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങള്‍ 0475-2228683 നമ്പരില്‍ ലഭിക്കും.

തൊഴിലധിഷ്ഠിത കോഴ്‌സ്എഴുകോണ്‍  സര്‍ക്കാര്‍  പോളിടെക്‌നിക് കോളേജില്‍  തുടര്‍ വിദ്യാഭാസ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍  ആരംഭിക്കുന്ന തൊഴിലധിഷ്ഠിത  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ്  നെറ്റ് വര്‍ക്കിംഗ്, ബ്യൂട്ടിഷന്‍, അഡ്വാന്‍സ്ഡ്  വെല്‍ഡിങ് ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഫോം  തുടര്‍വിദ്യാഭാസ  കേന്ദ്രം  ഓഫീസില്‍ ലഭിക്കും. അപേക്ഷ  ആഗസ്റ്റ്  10 വരെ സമര്‍പ്പിക്കാം.  വിശദ വിവരങ്ങള്‍ 9496846522   എന്ന നമ്പരില്‍ ലഭിക്കും.

ഇലക്ട്രീഷ്യന്‍; അപേക്ഷിക്കാം ആലപ്പാട് ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകളുടെ മെയിന്റനന്‍സിന് ഇലക്ട്രീഷ്യനെ നിയമിക്കുന്നു. അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രീഷ്യന്‍മാര്‍     യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ഓഗസ്റ്റ് രണ്ടിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

ഗതാഗത നിയന്ത്രണം അയത്തില്‍ വി എച്ച് എസ് എസ് ജംഗ്ഷന്‍ - മേടയില്‍മുക്ക് - ഗോപാലശ്ശേരി അമ്മന്‍നട റോഡില്‍ ഇര്‍ഷാദ് ജംഗ്ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒരാഴ്ച്ച ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സ്കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലെ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകള്‍.
വിശദവിവരങ്ങള്‍  0474-2746727, 9567422755 എന്നീ ഫോണ്‍ നമ്പരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അര്‍ച്ചന-ആരാധന ജംഗ്ഷന്‍, കൊല്ലം-01 വിലാസത്തിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.