TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രളയാനന്തര പുനര്‍നിര്‍മാണം: ജില്ലയില്‍ വീടുകളുടെ നിര്‍മാണത്തിന് ചെലവഴിച്ചത് 19.7 കോടി രൂപ

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വീടുകളുടെ പുനര്‍നിര്‍മാണത്തിനായി  19.7 കോടി രൂപ ചെലവഴിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ജനകീയം ഈ അതിജീവനം പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ ആകെ 202 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതില്‍ 108 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മറ്റു വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി 41 വീടുകളാണ് പുനര്‍നിര്‍മിച്ചത്. കൂടാതെ ജില്ലയില്‍  ഭാഗികമായി തകര്‍ന്ന 4104 വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
അടിയന്തരസഹായമായി ജില്ലയില്‍ 6.25 കോടി രൂപ വിതരണം ചെയ്തു. 6252 പേര്‍ക്കാണ്  10,000 രൂപ വീതമുള്ള ധനസഹായം ലഭിച്ചത്. കാര്‍ഷിക മേഖലയുടെ നഷ്ടം നികത്താനായി 29.99 കോടി രൂപ, വൈദ്യുതി കണക്ഷനുകളുടെ പുനസ്ഥാപനവുമായി ബന്ധപ്പെട്ട് 6.76 കോടി രൂപയും ചെലവഴിച്ചു.
പ്രളയബാധിതരെ മാറ്റിപാര്‍പ്പിക്കുന്നതിനായി 168 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എല്ലാ ക്യാമ്പുകളിലുമായി 21,550 പേരെയാണ് താമസിപ്പിച്ചത്. 5,880 കുടുംബങ്ങള്‍ക്ക് ക്യാമ്പില്‍ നിന്നും തിരികെ പോയപ്പോള്‍ 22 ഇനം സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.