''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിൽ വിവിധ മൽസ്യവ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന.


പുനലൂരിൽ വിവിധ മൽസ്യവ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന.പുനലൂർ ശ്രീരാമവർമ്മപുരം മാർക്കറ്റിൽ നിന്നും തുടങ്ങിയ പരിശോധന റയിൽവെ ഗേറ്റിൽ ഉള്ള സ്ഥാപനങ്ങൾ പരിശോധിച്ചു ചെമ്മന്തൂരിൽ അവസാനിച്ചു. മൽസ്യ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ മൽസ്യം കേട് ആവാതെ ഇരിക്കാനുള്ള ഏതെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ല.എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ മത്സ്യങ്ങൾ സൂക്ഷിച്ചവർക്കും അനുവദനീയമായ അളവിൽ ഐസ് ഇടാതെ മൽസ്യം സൂക്ഷിച്ചവർക്കും താക്കീത് നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കാത്തവർ എത്രയും പെട്ടെന്ന് ലൈസൻസ് എടുക്കുവാൻ നിർദേശം നൽകി.തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ മാർക്കറ്റ് ജംഗ്ഷനില്‍ ഉള്ള ഒരു ഹോട്ടലിലും ചെമ്മന്തൂർ ഉള്ള ആര്യാസ് ഹോട്ടലിലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷ്യസാധനങ്ങൾ ഉണ്ടാക്കുന്നതും സൂക്ഷിച്ചതും കണ്ടെത്തുകയും താക്കീത് നൽകുകയും ഹോട്ടൽ വൃത്തിയാക്കിയ ശേഷം വകുപ്പിനെ അറിയിക്കുവാൻ നോട്ടിസ് നൽകി.വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന ഉണ്ടാകും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയിൽ പുനലൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ വിനോദ് കുമാർ,കൊട്ടാരക്കര ഭക്ഷ്യ സുരക്ഷാ ഓഫീസർ ജിതിൻദാസ്,പുനലൂർ നഗരസഭാ ആരോഗ്യ വിഭാഗം അയ്യപ്പദാസ് ബി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ,അരവിന്ദ് പി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ,അജി ജി ഹെൽത്ത് ഇൻസ്‌പെക്‌ടർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.