TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വില്പന നടത്തിവന്ന സംഘത്തെ പുനലൂർ പോലീസ് പിടികൂടി


പുനലൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പെടെയുള്ളവർക്ക് കഞ്ചാവ്
വില്പന നടത്തിവന്ന സംഘത്തെ പുനലൂർ പോലീസ് പിടികൂടി. പുനലൂർ ഭരണിക്കാവ് പാലവിള വീട്ടിൽ സിദ്ദിഖ്(25), കാര്യറ കോടിയാട്ട് വീട്ടിൽ ഷെഫീക്ക് (26), പേപ്പർമില്ലിന് സമീപം മോഹനൻ നിവാസിൽ  രജീഷ് (25), കാഞ്ഞിരമല ചരുവിള പുത്തൻവീട്ടിൽ  സനൽ.എസ്.തോമസ് (26) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തി വന്ന ഇവരെ  ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പുനലൂർ സി.ഐ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ് ഐ രാജീവ്, സി.പി.ഓ അഭിലാഷ് എന്നിവർ ചേർന്ന് പുനലൂർ പേപ്പർമിൽ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
റിപ്പോര്‍ട്ട് മൊയ്ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.