
ആ യോഗ തീരുമാനപ്രകാരം സര്‍ക്കാരിന് അപേക്ഷ നല്‍കുന്നതിന് പകരം ധൃതി പിടിച്ച് വര്‍ധിപ്പിച്ച തുക പിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 2013 ന് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങളില്‍ 2000 ച. അടി യില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമെ നികുതി ചുമത്താന്‍ പാടുള്ളുവെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നും 2000 ച. അടി യില്‍ താഴെയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്കും നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നതായും അനാവശ്യമായ സര്‍ച്ചാര്‍ജ് ഇടാക്കുന്നതായും കാണിച്ചു കൊണ്ടുള്ള നോട്ടീസും മറ്റ് രേഖകളും പ്രതിപക്ഷം യോഗത്തില്‍ ഹാജരാക്കി.
നികുതിയും ഇളവുകളും സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും മറ്റും കാണിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. 660 ച. അടിയില്‍ താഴെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ നിര്‍ധനരായവര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരില്‍ നിന്നും ഭീമമായ തുക നികുതിയായി വാങ്ങുന്നത് നിയമലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
വ്യാപാരവാണിജ്യ കെട്ടിടങ്ങളുടെ നികുതി 100 ശതമാനത്തില്‍ കൂടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ 500 ശതമാനത്തില്‍ അധികം പലരില്‍ നിന്നും ഈടാക്കിയിട്ടുണ്ട്. കേരളത്തിലെ ഭൂരിപക്ഷം നഗരസഭകളും നികുതി പരിഷ്ക്കരണ നടപടികളിലേക്ക് കടക്കാത്തപ്പോഴാണ് പുനലൂരില്‍ ധൃതി പിടിച്ച തീരുമാനം വന്നത്.
കെടുകാര്യസ്ഥതയും പിടിപ്പുകേടും നഗരഭരണത്തിന്റെ മുഖമുദ്രയാണെന്നും അന്യായമായ നികുതി പരിഷ്ക്കരണത്തിലൂടെ പണം സമാഹരിച്ചാല്‍ മാത്രമെ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്കാന് കഴിയുകയുള്ളുവെന്ന അവസ്ഥയിലെത്തിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
നികുതി പരിഷ്ക്കരണത്തിന് നോട്ടീസ് നല്കല് നിര്‍ത്തിവയ്ക്കണമെന്നും 2013 ന് മുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ 2000 ച. അടിയില്‍ താഴെയുള്ള കെട്ടിടങ്ങളുടെ നികുതി വര്‍ധന പാടില്ലെന്നും 660 ച. അടിയില്‍ താഴെയുള്ള കെട്ടിടങ്ങളുടെ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നും, അത്തരത്തില്‍ നികുതി വാങ്ങിയിട്ടുള്ളവര്‍ക്ക് പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നിന് നഗരസഭ കവാടത്തിന് മുന്നില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നെല്‍സണ്‍ സെബാസ്റ്റ്യന്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ