TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

യുവാവിന് കുത്തിവെയ്പ് നൽകിയതിനെ തുടർന്ന് ഇടതുകാൽ തളർന്നതായി പരാതി.എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് താലൂക്ക്‌ ആശുപത്രി അധികൃതര്‍.

പുനലൂർ താലൂക്ക് ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് കുത്തിവെയ്പ് നൽകിയതിനെ തുടർന്ന് ഇടതുകാൽ തളർന്നതായി പരാതി.എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് താലൂക്ക്‌ ആശുപത്രി അധികൃതര്‍.
പരാതിക്കാര്‍ ഹാജരാക്കിയ ചികില്‍സാ രേഖകളുടെ ഫോട്ടോ കോപ്പിയില്‍ നിന്നും തെളിവുകള്‍ നിരത്തി താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിന്റെ ഔദ്യോഗിക വിശദീകരണം.
പുനലൂർ പട്ടണത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ ചെമ്മന്തൂർ സ്വദേശി ഷംനാദിന്റെ (29) ഇടതു കാലാണ് തളർന്നതായി പരാതി ഉയര്‍ന്നത് . പനി ബാധയെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി ഇടത്തേ ഏണിൽ കുത്തിവെയ്പ്പ് എടുത്തത്. ഇതിന് ശേഷം ഇടതുകാൽ തളർന്ന് പോയെന്നാണ് പരാതി. പിന്നീട് വീണ്ടും താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ഫിസിഷ്യനെ കാണാൻ നിർദേശിച്ചു.
താലൂക്ക് ആശുപത്രിയിൽ തൃപ്തികരമായ സമീപനം ലഭിക്കാതെ വന്നതായും തുടര്‍ന്ന്  ഇവർ സ്വകാര്യ ആശുപത്രിയിലെ മറ്റൊരു ഫിസിഷ്യന്റെ സേവനം തേടി.
കുത്തിവെയ്പിലെ പിഴവാണെന്ന് സ്വകാര്യ ആശുപത്രിയില്‍ പറഞ്ഞതായും തുടര്‍ന്ന്  യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനക്കായി കൊണ്ട് പോയി. 
മെഡിക്കല്‍ കോളേജില്‍ ന്യൂറോ വിഭാഗത്തിലെ വിദഗ്ധ ചികിത്സയിൽ കുത്തിവെയ്പിലെ പിഴാവാണ് യുവാവിന്റെ കാൽ തളരാൻ കാരണമായതെന്ന് കണ്ടെത്തിയതായി ഇവരുടെ ആരോപണം എന്നാല്‍ മെഡിക്കല്‍കോളേജിലെ രേഖകളില്‍ ഔദ്യോഗികമായി ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല.
ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ അവസ്ഥയ്ക്ക് കാരണക്കാരായ ഡോക്ടർക്കും നഴ്സിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിൻറെ മാതാവ് താലൂക്ക് ആശുപത്രിയിൽ പരാതിയുമായെത്തി.മെഡിക്കല്‍കോളേജില്‍ നിന്നും ലഭിച്ച  ചികില്‍സാ  രേഖകളുടെ പകര്‍പ്പ്‌ സഹിതം പരാതി നല്‍കി.
 ഇവർക്കൊപ്പം നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളും യൂണിയൻ പ്രവർത്തകരും എത്തിയതോടെ രംഗം വഷളായി. തുടർന്ന് യുവാവിന്റെ ബന്ധുക്കളും യൂണിയൻ നേതാക്കളുമായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആർ.ഷാഹിർഷയുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഇവർക്ക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ സംഘടിച്ചവർ പിരിഞ്ഞു പോയത്.
തുടര്‍ന്ന്  താലൂക്ക് ആശുപത്രി സൂപ്രണ്ട് ആര്‍ ഷാഹിര്‍ഷാ മൂന്നംഗ കമ്മീഷനെ വെച്ച് അന്വേഷിപ്പിക്കുകയും മെഡിക്കല്‍കോളേജില്‍ നിന്നും ഹാജരാക്കിയ ചികില്‍സാ രേഖക്കള്‍ വിശദമായി പരിശോധിച്ച മെഡിക്കല്‍ സംഘം കാലിനു മതിയായ ബലം ഉള്ളതായും കാലിനുള്ള പവര്‍ 5\5 രേഖപ്പെടുത്തിയിരിക്കുന്നതും കുത്തിവപ്പ്‌ മൂലം കാലിനു തളര്‍ച്ച ഉണ്ടാവേണ്ട സാഹചര്യങ്ങള്‍ ഇല്ല എന്നും  കണ്ടെത്തി.തുടര്‍ന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളുടെ മുന്നില്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പരാതിക്കാര്‍ ഹാജരാക്കിയ ചികില്‍സാ രേഖകളുടെ ഫോട്ടോ കോപ്പിയില്‍ നിന്നും തെളിവുകള്‍ നിരത്തി ഔദ്യോഗിക വിശദീകരണം നല്‍കുകയും ചെയ്തു.
മെഡിക്കല്‍കോളേജില്‍ നിന്നും നല്‍കിയ രേഖകള്‍ തന്നെ തെളിവായി കാണിച്ചാണ് വിശദീകരണം നല്‍കിയത്.അതില്‍ 'നോ സയാറ്റിക്‌ നെര്‍വ് ഇന്‍ജുറി' എന്ന് വ്യക്തമായി രേഖപ്പെടുത്തിയത് മാധ്യമ സംഘത്തെ കാണിച്ചു ബോധ്യപ്പെടുത്തി.അനേക സാധാരണക്കാര്‍ക്ക് അത്താണിയായ താലൂക്ക് ആശുപത്രിയെ കരി വാരി തെക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നതായി സൂപ്രണ്ട് പറഞ്ഞു.  
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.