ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയില്‍ - മന്ത്രി കെ കെ ഷൈലജ


പുനലൂര്‍:ആരോഗ്യ രംഗത്ത് കേരളത്തിന് തന്നെ മാതൃകയായ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രതേ്യകമായി കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി കെ കെ ഷൈലജ പറഞ്ഞു.
ഇക്കാര്യത്തില്‍ ധനകാര്യ മന്ത്രിയുടെ അനുഭാവ പൂര്‍ണമായ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയില്‍ പൂര്‍ത്തിയാകുന്ന ആരോഗ്യ മേഖലയിലെ       ആദ്യ ബഹുനില കെട്ടിടം പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ്. 10 നിലയുള്ള 100 കോടിയില്‍പരം രൂപ ചെലവ് വരുന്ന കെട്ടിടം യാഥാര്‍ഥ്യമാകുന്നത് ഇവിടുത്തെ ജീവനക്കാരുടെ ആത്മാത്ഥത കൊണ്ടാണ്. ഇതിനോടകം സംസ്ഥാനത്തെ വിവിധ ജനപ്രതിനിധികള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കണ്ടു പഠിക്കാന്‍ എത്തിയത് ഇതിന് തെളിവാണ്. ആരോഗ്യ രംഗത്ത് കേരളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുവരെ ഈ മാറ്റം പ്രകടമാണ്. ജി ഡി പി യുടെ കേവലം രണ്ട് ശതമാനം മാത്രമാണ്  കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്കായി നീക്കി വച്ചിട്ടുള്ളത് എന്നത് പുതിയ തസ്തികകള്‍ അനുവദിക്കുന്നതില്‍ തടസമാണ്. എന്നാല്‍ ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ബഹുദൂരം മുന്നേറി.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ സഞ്ജീവനി പദ്ധതി, മാതൃയാനം, കുട്ടികളുടെ ദന്തല്‍ വിഭാഗം, ഫാക്കോ സര്‍ജറി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി കെ രാജു അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ രാജശേഖരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുഭാഷ് ജി നാഥ്, വി ഓമനക്കുട്ടന്‍, സാബു അലക്‌സ്, അംജിത്ത് ബിനു, സുജാത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വിവി ഷേര്‍ളി, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ഷാഹിര്‍ഷാ, ഫാ. ഫിലിപ്പ് ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.