TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രോഗവും ദാരിദ്യവും സമ്മാനിച്ച ദുരിതജീവിതവുമായി വിധിയുടെ മുന്നില്‍ പകച്ച് രാജീവ്‌പുനലൂര്‍:വിധിയുടെ വിളയാട്ടത്തില്‍ പകച്ച് രാജീവും കുടുംബവും ആയിരനല്ലൂര്‍ ഈട്ടിമൂട്‌ റോഡ്‌ പുറമ്പോക്കില്‍ താമസിക്കുന്ന രാജീവ്‌ ആണ് രോഗവും ദാരിദ്യവും സമ്മാനിച്ച ദുരിതജീവിതവുമായി വിധിയുടെ മുന്നില്‍ പകച്ച് നില്‍ക്കുന്നത്.അച്ചന്‍കോവില്‍ സ്വദേശിയായ പി.കെ രാജീവ്‌ നേരത്തെ ഫോറസ്റ്റ് വാച്ചര്‍ ആയിരുന്നു. ഇടമണ്‍ 34 ല്‍ നിന്നും ആയിരനെല്ലൂര്‍ പോകുന്ന വഴിയില്‍ ഈട്ടിമൂട്‌ ഉള്ള റോഡ്‌ പുറമ്പോക്കിലുള്ള കൂരയിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജീവിന്റെ താമസം.
ആരോഗ്യമുള്ള കാലത്ത് അധ്വാനിച്ചു കുടുംബം പോ‌റ്റിയിരുന്ന രാജീവ്‌ രോഗത്തിന്റെ പി‌ടിയിലാവുകയും ജീവിതസാഹചര്യം ആകെ മാറി മറിയുകയുമായിരുന്നു.ഷുഗറില്‍ നിന്നാണ് തുടക്കം അസുഖം കൂടി കാല്‍ വിരലുകള്‍ പഴുത്ത് വൃണമായി തുടര്‍ന്ന് വിരല്‍ മുറിച്ചു മാറ്റി.എന്നാല്‍ വീണ്ടും വിധിയുടെ പ്രഹരം എത്തി ഇപ്രാവശ്യം മുതുകില്‍ മുഴ വന്നു പഴുപ്പ്‌ ബാധിച്ചു തുടര്‍ന്ന് ഒരു ഓപ്പറേഷനില്‍ നട്ടെല്ലിലേക്ക് പഴുപ്പ് ബാധിക്കാതെ ഇരിക്കാന്‍ മുഴ നീക്കം ചെയ്തു.കണ്ണിന് കാഴ്ച കുറഞ്ഞു.കൂനിമ്മേല്‍ കുരു എന്ന പോലെ വിധിയുടെ അടുത്ത പ്രഹരം വൃക്കരോഗമായി രാജീവിനെ ബാധിച്ചു.  രോഗം തളർത്തിയ ശരീരം കൊണ്ട് ജോലി ചെയ്യാനാവാത്തതിനാൽ വരുമാനവും പൂർണമായും നിലച്ചു. അതോടെ ചികിത്സ കൂടാതെ നിത്യവൃത്തി തന്നെ പ്രതിസന്ധിയിലായി.

സുമനസ്സായ ഒരു സുഹൃത്ത് നല്‍കിയ പുറമ്പോക്കിലെ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന  മേല്‍ക്കൂര പൊട്ടി ആസ്ബറ്റോസ് തകര്‍ന്നു ചോര്‍ന്നൊലിക്കുന്ന പഴയ കൂരയില്‍ പ്രായപൂര്‍ത്തിയായ മകളോടും ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയായ മകനും രോഗിയായ ഭാര്യയും  കഴിഞ്ഞു കൂടുകയാണ്.
നന്നായി പഠിക്കുന്ന പ്ലസ്‌ടു വരെ പഠിച്ച മകള്‍ തുടര്‍ന്ന് പഠിക്കാന്‍ സാഹചര്യം ഇല്ലാത്തതിനാല്‍ പഠിത്തം നിര്‍ത്തി.

രാജീവിന്റെ കുടുംബത്തിന് മരുന്നിനും ആഹാരത്തിനും പോലും പണം ഇല്ലാത്ത അവസ്ഥയാണ്. ജീവിത യാത്രയില്‍ രോഗത്താല്‍ വീണു പോയ ഗൃഹനാഥന് ബന്ധുക്കള്‍ ഉണ്ടെങ്കിലും അന്നന്നുള്ള അന്നത്തിനു ബുദ്ധിമുട്ടുന്ന അവര്‍ എന്ത് സഹായിക്കാന്‍.

റോഡ്‌ പുറമ്പോക്കില്‍ സ്വന്തമല്ലാത്ത കൂരയില്‍ താമസിക്കുന്ന ഈ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ്‌ എ.പി.എല്ലില്‍ ഉള്‍പ്പെടുത്തി പുനലൂര്‍ സപ്ലെ ഓഫീസ്‌ എന്ന സര്‍ക്കാര്‍ സംവിധാനം ഈ കുടുംബത്തോട് കൊടും ക്രൂരത കാട്ടി.ശ്വാസം മുട്ടലിന്റെ അസുഖത്താല്‍ ഭാരപ്പെടുന്ന രാജീവിന്റെ ഭാര്യ ലാലി റേഷന്‍ കാര്‍ഡ്‌ എ.പി.എല്ലില്‍ നിന്നും ബി.പി.എല്‍ കാര്‍ഡിലെക്ക് മാറ്റി കിട്ടുവാന്‍ പുനലൂര്‍ സപ്ലെ ഓഫീസില്‍ അനേക പ്രാവശ്യം കയറി ഇറങ്ങി എന്നാല്‍ നിരവധി അനര്‍ഹര്‍ക്ക് പോലും ബി.പി.എല്‍ കാര്‍ഡ്‌ നല്‍കിയ പുനലൂര്‍ സപ്ലെ ഓഫീസിലെ ഏമാന്മാരുടെ ഹൃദയം ഈ നിര്‍ധന കുടുംബത്തിന്റെ മുന്നില്‍ അലിഞ്ഞില്ല. കാര്‍ഡ്‌ ബി.പി.എല്‍ ആയിരുന്നെങ്കില്‍ റേഷന്‍ അരി വാങ്ങി ഉപ്പൊഴിച്ചു കഴിച്ചെങ്കിലും പട്ടിണി മാറ്റമായിരുന്നു എന്ന് ഈ ഗൃഹനാഥന്‍ കണ്ണീരോടെ പറഞ്ഞു. 

രോഗവും ക്ഷീണവും പട്ടിണിയും തളര്‍ത്തിയ രാജീവിന് ചികിൽസ തുടരുകയും വേണം.മകള്‍ക്ക് തുടര്‍ന്ന് പഠിക്കണം.സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത രാജീവ്‌  ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇനിയെന്തു ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ്.രോഗം തളർത്തിയ ശരീരവുമായി വിദഗ്ദ ചികിത്സക്കും ആഹാരത്തിനും പണമില്ലാതെ വലയുകയാണ് രാജീവും കുടുംബവും.നല്ലവരായ ആളുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ. സുമനസുകള്‍ ഈ നിര്‍ധന കുടുംബത്തെ സഹായിക്കുക. മാക്സിമം ഷെയര്‍ ചെയ്തു ഈ സഹായിക്കുക
Bank Details
PK Rajeev
A/C No: 578 5020 1000 4784
IFSC Code: UBIN0557854
BANK: UNION BANK OF INDIA
Branch: Punalur
Phone: 96457 02796, 86068 19289
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.