TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്‌കൗട്ട്‌സ് - ഗൈഡ്‌സ് ക്യാമ്പിലെ രോഗബാധ ആരോഗ്യനില തൃപ്തികരമെന്ന് ഡി.എം.ഒ; ഹോട്ടല്‍ പൂട്ടിച്ചു


കേന്ദ്രീയ വിദ്യാലയത്തില്‍ തുടരുന്ന സ്‌കൗട്ട്‌സ് - ഗൈഡ്‌സ് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ബാധിച്ച ഭക്ഷ്യവിഷബാധ അപകടകരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥലം സന്ദര്‍ശിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ തേടിയവരുടെ നില തൃപ്തികരമാണ്. പുതുതായി രോഗലക്ഷണം കണ്ടെത്തിയവരുടെ സ്ഥിതിയും ഗുരുതരമല്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി.
സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയ തങ്കശ്ശേരി കാവല്‍ ജംക്ഷനിലുള്ള ഹോട്ടല്‍ ഇംപീരിയല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ചേര്‍ത്ത് ആഹാരം തയ്യാറാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പകര്‍ച്ച പനി പ്രതിരോധത്തിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായും ഡി.എം.ഒ. അറിയിച്ചു. പുനലൂര്‍, ശക്തികുളങ്ങര, ചവറ, കുമ്മിള്‍ എന്നിവടങ്ങളിലായി അഞ്ചു പേര്‍ക്ക് ഡെങ്കി പനിയും ചവറയില്‍ ഒരാള്‍ക്ക് എച്ച്1 എന്‍1 പനിയും റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആവശ്യമായ മരുന്നുകള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുമുണ്ട് എന്ന് ഡി.എം.ഒ. വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.