ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സെറിന്‍ സാബുവിനെ കാണാതായിട്ട് എട്ട് ദിവസം പോലീസ്‌ ഇരുട്ടില്‍ തപ്പുന്നു.സോഷ്യല്‍ മീഡിയയുടെ സഹായം തേടി മാതാപിതാക്കള്‍

കൊല്ലം ജില്ലയിൽ,പത്തനാപുരം, കടയ്ക്കാമൺ, താണുവേലിൽ മണ്ണിൽ വില്ലയില്‍ സാബു ജോസഫ് ഷേര്‍ളി ദമ്പതികളുടെ ഇളയ മകൻ തൃശൂർ പാമ്പാടി നെഹ്റു കോളേജ് ഓഫ് എഞ്ചനീയറിംഗ് മൂന്നാം വർഷ ബിടെക് വിദ്യാര്‍ത്ഥി സെറിൽ സാബു ജോസഫിനെ(22)  കാണാതായിട്ട് ദിവസങ്ങള്‍ കഴിയുന്നു.

ക്ലാസ് പരീക്ഷക്ക് ശേഷം അവധി ആയതിനാൽ ഈ കഴിഞ്ഞ 18-7-19 വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലേക്കുളള യാത്രയിൽ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറനാട് എക്സ്പ്രസ് ട്രെയിനിൽ കായംകുളത്തേക്കുള്ള യാത്ര മധ്യേ വിദ്യാര്‍ഥിയെ കാണാതായി.അമ്മ ഷേര്‍ളി ഏകദേശം 2:30 മണിയോടെ വിളിച്ചപ്പോള്‍ വീട്ടിലേക്കുള്ള യാത്രയില്‍ ആണെന്ന് പറഞ്ഞു.

എന്നാല്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതെ വന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫോണ്‍ സ്വിച്ച് ഓണ്‍ ആകാത്ത സാഹചര്യത്തില്‍ പത്തനാപുരം പോലീസ്‌ സ്റ്റേഷനില്‍ രാത്രി രണ്ടര മണിക്ക് വിവരം അറിയിക്കുകയും എന്നാല്‍ പോലീസ്‌ എസ്.ഐ ഇല്ലാത്തതിനാല്‍ രാവിലെ പരാതി നല്‍കിയാല്‍ മതി എന്ന് പറഞ്ഞു നിസ്സാരവല്‍കരിക്കുകയും ചെയ്തു.    

പിറ്റേന്ന്  പോലീസ്‌ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും തുടര്‍ന്ന് കോളേജിൽ പോയി അന്വേഷിക്കുകയും ചെയ്തെങ്കിലും ഒരു വിവരവും ലഭ്യമായില്ല. തൃശൂരിലെത്തിയപ്പോൾ സാബു വീട്ടില്‍ വിളിച്ച്‌ ഇരിക്കാൻ സീറ്റ് ലഭിച്ചു ഇനി കായംകുളത്ത് വന്നിട്ട് വിളിക്കാം എന്ന് അമ്മ ഷേര്‍ളിയോടു പറഞ്ഞിരുന്നു.

പത്തനാപുരം  എം.എല്‍.എ കെ.ബി ഗണേഷ്‌ കുമാര്‍, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സെറിൽ സാബുവിന്റെ വീട് സന്ദര്‍ശിച്ചു തങ്ങളെ ആശ്വസിപ്പിച്ചതായി സാബു ജോസഫ് പറഞ്ഞു.

ഇന്ന് വൈകിട്ട് ബി.ജെ.പി ഭാരവാഹികള്‍ സെറിൽ സാബുവിന്റെ വീട് സന്ദര്‍ശിച്ചു.

ബി.ജെ.പി പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വിളക്കുടി ചന്ദ്രന്‍,ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളി യദുകുലം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിത്തു,യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ദീപു, മണ്ഡലം ട്രഷറര്‍ കരവൂര്‍ കണ്ണന്‍, മണ്ഡലം വൈസ്‌ പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് സന്ദര്‍ശിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.