ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വ്യത്യസ്ത സേവനങ്ങളുമായി ടെലി വെറ്ററിനറി യൂണിറ്റ്


അമ്മയാണോ എന്നറിയാന്‍ നിന്നത് ഒന്നല്ല നാലു കുതിരകളാണ്. പതാരത്ത് പേര് കേട്ട കുതിരകളായ റാണിയും സാന്റിയും റിയയും മീനാക്ഷിയുമായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ ടെലിവെറ്ററിനറി യൂണിറ്റിന്റെ സേവനത്തിനായി കാത്ത് നിന്നത്. ശൂരനാട് പതാരം തുണ്ടില്‍ വീട്ടില്‍ റഷീദിന്റെ കുതിരകള്‍ക്ക് ഗര്‍ഭമുണ്ടോയെന്നറിയാന്‍ മറ്റ് മാര്‍ഗമില്ലാതെ വലയുകയായിരുന്നു. സാധാരണ ഗതിയില്‍ നടത്തിയ പരിശോധനകളില്‍ കൃത്യതയില്ലാത്തതിനാല്‍ റഷീദ് കാത്തിരുന്നു. ഒടുവില്‍ ആറുമാസങ്ങളോളം നീണ്ട കാത്തിരിപ്പിനു വിരാമമായി. കുതിരകള്‍ക്കൊന്നും ഗര്‍ഭം ഇല്ലെന്ന് തെളിഞ്ഞു.
സാധാരണ ഗതിയില്‍ പെണ്‍കുതിരകളുടെ ഗര്‍ഭകാലം 320 മുതല്‍ 362 ദിവസം വരെയാണ്. ഇക്കാലയളവില്‍ പൊതുവേ ഇവരുടെ ഗര്‍ഭപരിശോധന ബുദ്ധിമുട്ടാണ്. കൈയ്യുറകള്‍ ഉപയോഗിച്ച് ഗര്‍ഭപാത്ര പ്രതലം പരിശോധിക്കുവാന്‍ കുതിരകള്‍ പലപ്പോഴും സമ്മതിക്കാറില്ല. കുതറി ചാടിയും തൊഴിച്ചും അവര്‍ പരിശോധകരെ ഒഴിവാക്കും. അങ്ങനെ വിഫലമായ പരിശോധനകള്‍ക്കൊടുവിലാണ് റഷീദ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്രത്തിലെ ടെലിവെറ്ററിനറി സര്‍വ്വീസ് യൂണിറ്റ് പതാരത്തെത്തി കുതിരകളെ വിവിധതരം പരിശോധനകള്‍ നടത്തി. അല്‍ട്രാ സൗണ്ട് സ്‌കാനിംഗ്, പോര്‍ട്ടബിള്‍ എക്‌സ്‌റേ, പാല്‍പേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഗര്‍ഭമില്ല എന്നു സ്ഥിരീകരിച്ചത്. കുതിരകളുടെ ആരോഗ്യം നിര്‍ണ്ണയിക്കുവാന്‍ രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഡി.ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. അജിത്പിള്ള, ഡോ. ആര്യ സുലോചനന്‍, ഡോ. ആരതി, ഡോ. ജാസ്മി, നന്ദന എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.