
തലച്ചിറ: വീട്ടില്‍ കയറി സ്ത്രീയോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും അശ്ലീലം കാണിക്കുകയും ചോദ്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് മൃഗീയമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി.
തലച്ചിറ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഹസീന മന്‍സിലില്‍ നിഷാദി(32)ന് ആണ് ഭാര്യ ഹസീനയോടു ലൈംഗീക ചുവയോടെ സംസാരിക്കുകയും അശ്ലീലം കാണിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
തലച്ചിറ ജംഗ്ഷനില്‍ പച്ചക്കറി കച്ചവടം നടത്തുന്ന മാള എന്ന് വിളിപ്പേരുള്ള ഷെരീഫ് ആണ് തന്നെ നിരന്തരം ശല്യം ചെയ്യുന്നത് എന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ പെരുമാറുകയും,അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തത് എന്നും തുടര്‍ന്ന് ഭര്‍ത്താവ് തലച്ചിറയില്‍ ഉള്ള പച്ചക്കറി കടയില്‍ ചെന്ന് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷെരീഫും ബന്ധുക്കളും ചേര്‍ന്ന് മൃഗീയമായി ഉപദ്രവിക്കുകയും മര്‍ദ്ദനത്തില്‍ കയ്യുടെ വിരല്‍ ഒടിയുകയും നെഞ്ചിന് പരുക്കേല്‍ക്കുകയും ചെയ്തതായി നിഷാദിന്റെ ഭാര്യ ഹസീന കൊട്ടാരക്കര വനിതാ സെല്ലിലും,പുനലൂര്‍ ഡി.വൈ.എസ്.പിക്കും നല്കിയ പരാതിയില്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ നിഷാദിനെയും കൊണ്ട് ആശുപത്രി യാത്രാമദ്ധ്യേ കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയും മര്‍ദ്ദനത്തിന്റെ അവശതയില്‍ ആയിരുന്ന നിഷാദ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയും ഉടന്‍തന്നെ നിഷാദിനെ കുന്നിക്കോട് പോലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ട് പോയി എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല എന്ന് മാത്രമല്ല കുന്നിക്കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരായ തങ്ങളുടെ കേസ് കൊട്ടാരക്കര സ്റ്റേഷന് പരിധി ആണെന്ന് പറഞ്ഞു കേസ് എടുക്കുവാന്‍ വിസമ്മതിച്ചതായും പരാതിയില്‍ പറയുന്നു.പരാതി എഴുതി വാങ്ങിയെങ്കിലും കുന്നിക്കോട് പോലീസ് രസീത് നല്‍കിയില്ല എന്നും ആരോപിക്കുന്നു. താലൂക്ക് ആശുപത്രിയിലെ എക്സ്റേ പരിശോധനയില്‍ കയ്യുടെ വിരല്‍ പൊട്ടല്‍ ഉണ്ടെന്നും കണ്ടെത്തി തുടര്‍ചികില്‍സക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
തുടര്‍ന്ന് ഹസീന മാധ്യമങ്ങളുമായി ബന്ധപ്പെടുകയും മാധ്യമ അന്വേഷണത്തില്‍ പോലീസ് പറഞ്ഞത് സംഭവം നടക്കുന്നത് കൊട്ടാരക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ ആണെന്നും ഇരുവരും തമ്മില്‍ അടിപിടി ഉണ്ടായതില്‍ ഷെരീഫ് കൊട്ടാരക്കര ആശുപത്രിയില്‍ ചികില്‍സ തേടി എന്നും കൊട്ടാരക്കര പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും തുടര്‍നടപടികള്‍ ഉടനെ ഉണ്ടാകും എന്നും കുന്നിക്കോട് സി.ഐ മുബാറക്ക് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ