ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഡാം: മലമ്പുഴ മോഡല്‍ വികസന സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി


തെന്മല:ഉദ്യാന നഗരി ഉള്‍പ്പെടെ മലമ്പുഴ മോഡല്‍ വികസനം തെന്മല ഡാമില്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കിഡ്സ്) നേതൃത്വത്തില്‍ 10 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഡാമിനോട് ചേര്‍ന്നുള്ള 100 ഹെക്ടര്‍ സ്ഥലത്ത് ഉദ്യാനവും മറ്റ് വിനോദനോപാധികളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
ഡാമില്‍ നിന്നും കൃഷിക്കും കുടിവെള്ള പദ്ധതികള്‍ക്കുമായി കൂടുതല്‍ വെള്ളമെത്തിക്കാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കും. വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ജലവിനിയോഗം ഫലപ്രദമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ തെ•ല ഡാം സന്ദര്‍ശനത്തെ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
കൃഷിക്കാര്‍ക്ക് കൂടുതല്‍ വെള്ളം എത്തിക്കുന്നതിനും ജലസേചന പദ്ധതികള്‍ക്ക് ജലനഷ്ടമില്ലാതെ വെള്ളം എത്തിക്കുന്നതിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ഇറിഗേഷന്‍, കൃഷി, വനം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വെള്ളം എത്തിക്കുന്നതിനും ജലസേചന പദ്ധതികള്‍ ഫലപ്രദമാക്കുന്നതിനും പ്രാധാന്യം നല്‍കും.  തമിഴ്നാട്ടില്‍ വ്യാപകമായി ഉപയോഗിക്കുന്ന തുള്ളിനന സംബന്ധിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കും. നാണ്യവിളകള്‍ക്ക് കൂടി ജലസേചനത്തിന് സൗകര്യമൊരുക്കുന്ന കാര്യം പരിഗണിക്കും.
കുടിവെള്ള പദ്ധതികളിലേക്ക് ഡാമില്‍ നിന്നും വെള്ളം എത്തിക്കുമ്പോഴുണ്ടാകുന്ന ജലചോര്‍ച്ച തടയുന്നതിന്  ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആരായും. കനാലിന്റെ ചില ഭാഗങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.  സൂര്യപ്രകാശം  ലഭ്യമായ സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഒറ്റക്കല്‍ ലുക്കൗട്ടില്‍ മൂന്ന് കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പിന്റെകൂടി സഹകരണത്തോടെ  മോടിപിടിപ്പിക്കും.
തെ•ല ഡാമില്‍ ഭൂകമ്പമാപിനി സ്ഥാപിക്കുന്നതിന് കരാര്‍ ആയി. 30 കോടി രൂപയാണ് ഭൂകമ്പമാപിനിയുടെ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഡാമില്‍ നിന്നും എക്കലും മണ്ണും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പൈലറ്റ് പദ്ധതിയായി രണ്ട് ഡാമുകളിലെ മണ്ണ് നീക്കം ആദ്യഘട്ടത്തില്‍ നടത്തും. അതിനുശേഷം മാത്രമേ തെ•ല ഡാമിലെ മണ്ണ് നീക്കത്തെക്കുറിച്ച് തീരുമാനിക്കാന്‍ സാധിക്കൂ. കനാലില്‍ മാലിന്യം ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം എല്‍ എ മാരായ പി ടി എ റഹീം,  കെ ജെ മാക്സി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, പുനലൂര്‍ ആര്‍ ഡി ഒ ബി.രാധാകൃഷ്ണന്‍, കെ ഐ പി ചീഫ് എന്‍ജിനീയര്‍ ടി ജി സെന്‍, സുപ്രണ്ടിങ്ങ് എന്‍ജിനീയര്‍ ശിവപ്രസാദന്‍പിള്ള, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ സുനില്‍രാജ്, ബഷീര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സിബി ജോസഫ് പേരയില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലതാ കുഞ്ഞമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.