*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തെന്മല ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനിലേക്ക്


തെന്മല:പൊതുജനസൗഹൃദവും വേഗതയാര്‍ന്ന മികച്ച സേവനങ്ങളും ഉറപ്പാക്കി മികച്ച ഗുണനിലവാരത്തിലേക്ക് ഉയരുകയാണ് തെന്മല ഗ്രാമപഞ്ചായത്ത്. ഐ എസ് ഒ സര്‍ട്ടിഫിക്കേഷന് ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയാണ് ഇവിടെ മികവിന്റെ മാതൃക തീര്‍ക്കുന്നത്.
പൗരാവകാശ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുകയാണ് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ വഴി ലക്ഷ്യമാക്കുന്നത്. ജനസൗഹൃദ പ്രവര്‍ത്തന സംവിധാനം ഒരുക്കുകയാണ് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള ആദ്യ നിബന്ധന.
ഗ്രാമപഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഫ്രണ്ട് ഓഫീസ് സൗകര്യം ഏര്‍പ്പെടുത്തി. പഞ്ചായത്ത് ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വഴി ലഭ്യമാകുന്ന സേവനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡും ഇവിടെയുണ്ട്.
അതിവേഗം ഫയലുകള്‍ കണ്ടെത്തി  സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുന്നതും  ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നതിന്റെ പ്രത്യേകതയാണ്.  റെക്കോര്‍ഡ് റൂമും സജ്ജീകരിച്ചാണ് ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കിയത്. ഫയലുകള്‍ നമ്പറിട്ട് വര്‍ഷം കണക്കാക്കി ക്രമത്തില്‍  തരംതിരിച്ചാണ് റെക്കോര്‍ഡ് റൂമില്‍ സൂക്ഷിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എല്ലാം കമ്പ്യൂട്ടര്‍വത്ക്കരിക്കുകയും ചെയ്തു.
ശുദ്ധമായ കുടിവെള്ളം, വൃത്തിയായ ഇരിപ്പിടങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശുചിമുറികള്‍, ഫീഡിങ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
2017-18 ലെ പദ്ധതി വിഹിതം നൂറു ശതമാനം വിനിയോഗിച്ചതിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അംഗീകാരവും തെന്മല ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും ഉന്നത ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ്  തെന്മല ഗ്രാമപഞ്ചായത്ത് നവീകരിക്കുന്നതെന്ന് പ്രസിഡന്റ് ആര്‍ ലൈലജ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.