TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദാരിദ്ര്യത്തിൽ നിന്നും തോമസുകുട്ടി നടന്നുകയറിയത് സ്വർണത്തിളക്കത്തിലേക്ക്


Thomas kutti walks away from the fiery furnace of poverty to his own country

Thomas Kutty won the gold medal in the 5000 meter long event for India at the International Masters Athletics Meet held in Singapore on 7th.

Thomas Kutty, who is suffering from extreme poverty, is part of a Rs 48,000 donated by Challenge Charitable Trust, Edaman Sunil Kumar and Thirty-Four Shaji Dinsha Gurukul among others. It is.

A few days before the competition, the Excise Department Kollam Marathon race against drunkenness struck Thomaskumar, who was injured in a motor vehicle accident, with a shoulder and ankle. It's twice as sweet.

Thomas, who won medals for the first time at National Level, won the third prize at the Nashik Race.

It was sree Suresh kumar  coordinater of Equvalent Study Center of Kerala Literacy Mission, who first realized his skills.His loving encouragement inspired Thomas Kutty.

AK Nawaz, who studied with Thomas Kutty at the Equvalent Study Center, was promoting his classmate's ability

But the gold medalist for India, the star of the day, is not known to the panchayat, the MLA, or to sports minister .

Thomas kutty, who had been invited to a match in Bruno, wanted to go, but lack of money remained a barrier.

Thomas Kutty, who was working as a driver earlier, wanted to win the gold medal for India.

His wife, Eliyamma, is living with a small income in a private school nearby to provide relief to the thomas Kutty .The couple, who have no family or home of their own, live in a rented house with their children, 9th-grader Liji Thomas and seventh-grader Liju Thomas.

The government that spends crores of rupees on sports wrestling emerged without much training.

Thomas kutti, who had been invited to compete in Bruno and Japan, wanted to go but lack of money remained a barrier.

If we help him in skillfull and financial way, we can make our country proud.

Bank details
THOMAS KUTTY .Y
A/c No.67336039938
IFSC Code.SBIN0070323
State Bank of India
Branch - Thenmala
Phone:9447216323


ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ നിന്നും തോമസ്കുട്ടി നടന്നു കയറിയത് സ്വര്‍ണ്ണത്തിളക്കത്തിലെക്ക് അതും സ്വന്തം രാജ്യത്തിന് വേണ്ടി
ഇടമണ്‍ പുലരിമലയില്‍ ടി.എ ഹൗസില്‍ തോമസകുട്ടിയാണ് കഴിഞ്ഞ ഏഴിന് സിംഗപൂരില്‍ നടന്ന ഇന്റര്‍ നാഷണല്‍ മാസ്റ്റേഴ്സ്‌ അത്ലറ്റ് മീറ്റില്‍ ഇന്ത്യക്ക് വേണ്ടി അയ്യായിരം മീറ്റര്‍ ദീര്‍ഘ ദൂര നടത്ത മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി അപൂര്‍വ നേട്ടം കൈവരിച്ചത്.
കഠിനമായ  ദാരിദ്ര്യത്തില്‍ കഴിയുന്ന തോമസ്കുട്ടി സുഹൃത്തുക്കളുടെയും കൂടാതെ ഉറുകുന്നില്‍ ഉള്ള വാട്ട്‌സാപ്പ് കൂട്ടായ്മ ആയ ചലഞ്ച് ചാരിറ്റബിള്‍ ട്രസ്റ്റ്,ഇടമണ്‍ സുനില്‍ കുമാര്‍,മുപ്പത്തിനാലില്‍ ഷാജി ദിന്‍ഷാ ഗുരുകുലം തുടങ്ങിയവരും സമാഹരിച്ചു നല്‍കിയ 48000 രൂപയുടെ സഹായത്താലാണ്  സിംഗപൂരില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടാന്‍ കഴിഞ്ഞത്.
മത്സരത്തില്‍ പോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്‌ ലഹരിക്കെതിരെ എക്സയിസ്‌ ഡിപ്പാര്‍ട്ട്മെന്റ് കൊല്ലത്ത് നടത്തിയ മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുക്കവേ ഒരു വാഹനം തോമസ്കുട്ടിയെ ഇടിച്ചിടുകയും വാഹനാപകടത്തില്‍ തോളെല്ലിനും കയ്ക്കും സാരമായി പരുക്കേറ്റ  തോമസ്കുട്ടിക്ക് ഇക്ചാശക്തി ഒന്ന് കൊണ്ട് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്.അത് കൊണ്ട് ഈ വിജയത്തിനു ഇരട്ടി മധുരം .   
തോമസ്കുട്ടിക്ക് ഇതാദ്യമായല്ല മെഡലുകള്‍ ലഭിക്കുന്നത് കേരള ലവലിലും നാഷണല്‍ ലവലിലും മെഡലുകള്‍ വാരിക്കൂട്ടിയ തോമസ്‌ കുട്ടിക്ക് നാസിക്കില്‍ വെച്ച് നടന്ന മല്‍സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.
കേരള സാക്ഷരത മിഷന്റെ തുല്യതാ പഠന കേന്ദ്രത്തില്‍ പഠിക്കാന്‍ എത്തിയതാണ് തോമസ്കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരുവായത് സൌമ്യനും മിടുക്കനും ഊര്‍ജ്ജസ്വലനുമായ ചെറുപ്പക്കാരനെ ശ്രദ്ധിച്ച അദ്ധ്യാപകന്‍ സുരേഷാണ്  തോമസ്കുട്ടിയുടെ കഴിവ്‌ ആദ്യമായി തിരിച്ചറിഞ്ഞത്.സ്നേഹനിധിയായ അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രോല്‍സാഹനം തോമസ്കുട്ടിക്കു പ്രചോദനമായി.
തുല്യതാ പഠന കേന്ദ്രത്തില്‍ തോമസ്കുട്ടിക്ക് ഒപ്പം പഠിച്ചിരുന്ന എ.കെ നവാസ്‌ സഹപാഠിയുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കാറുണ്ടായിരുന്നു
എന്നാല്‍  ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ മെഡല്‍ വാങ്ങിയ സധാരണക്കാരനായ താരത്തെ തെന്മല പഞ്ചായത്തോ, സ്ഥലം എം.എല്‍.എയോ,സ്പോര്‍ട്സ്‌ മന്ത്രിയോ അറിഞ്ഞില്ല എന്ന് വേണം കരുതാന്‍.അര്‍ഹിക്കുന്ന പരിഗണന സുഹൃത്തുക്കള്‍ ഒഴിച്ച് ആരും നല്‍കിയില്ല.
ബ്രുണോയിലെക്ക് മല്‍സരത്തിനു ക്ഷണം ലഭിച്ച തോമസ്കുട്ടിക്ക് പോകാനുള്ള ആഗ്രഹം ഉണ്ടെങ്കിലും പണം ഇല്ലായ്മ ഒരു തടസ്സമായി നില്‍ക്കുന്നു. 
നേരത്തെ  ഡ്രൈവര്‍ ജോലി ചെയ്തു കൊണ്ടിരുന്ന തോമസ്കുട്ടിയുടെ ആഗ്രഹം ആയിരുന്നു ഇന്ത്യക്ക്‌ വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടണം എന്നുള്ളത് അതിനായുള്ള പരിശ്രമത്തില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ഇരുന്ന താരത്തിന് ഭാര്യ ഏലിയാമ്മ തോമസിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു.
രാജ്യത്തിന് മുതല്‍കൂട്ടായ തോമസ്കുട്ടിക്ക് ആശ്വാസമാവാന്‍ സമീപത്തുള്ള സ്വകാര്യ സ്കൂളില്‍ ചെറിയ വരുമാനത്തില്‍ കഷ്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ട് പോകുകയാണ് ഭാര്യ ഏലിയാമ്മ. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഈ ദമ്പതികള്‍ മക്കളായ ഒമ്പതാം ക്ലാസുകാരിയായ ലിജി തോമസിനും ഏഴാം ക്ലാസുകാരനായ ലിജു തോമസിനുമൊപ്പം ഇടമണ്‍ ഉള്ള വാടക വീട്ടിലാണ് താമസം.
കായിക മല്‍സരത്തിനു വേണ്ടി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ കാര്യമായ പരിശീലനം ഇല്ലാതെ തന്നെ ഉയര്‍ന്നു വന്നു രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ തോമസ്കുട്ടിയെ ഇനിയെങ്കിലും അവഗണിക്കാതെ ഇരിക്കുക.
ബ്രുണോയിലെക്കും ജപ്പാനിലേക്കും മല്‍സരത്തിനു ക്ഷണം ലഭിച്ച തോമസ്കുട്ടിക്ക് പോകാനുള്ള ആഗ്രഹം ഉണ്ടെങ്കിലും പണം ഇല്ലായ്മ ഒരു തടസ്സമായി നില്‍ക്കുന്നു.  
യാതനയുടെയും അവഗണനയുടെയും തീച്ചൂളയില്‍ കൂടി കടന്നു പോകുന്ന ഈ താരത്തെ നാം ഓരോരുത്തരും കഴിവുള്ള നിലയില്‍ സാമ്പത്തികമായി സഹായിച്ചാല്‍ നമ്മുടെ നാടിനും രാജ്യത്തിനും അഭിമാന നേട്ടം കൈവരിക്കാന്‍ ആകുമെന്നതില്‍ രണ്ടു പക്ഷമില്ല.
Bank details
THOMAS KUTTY .Y
A/c No.67336039938
IFSC Code.SBIN0070323
State Bank of India
Branch - Thenmala
Phone:9447216323
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.